ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۖ وَمَنْ يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ
അത് നിശ്ചയം അവര്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും വിഘ ടിച്ചവര്‍ ആയതുകൊണ്ടാണ്, വല്ലവരും അല്ലാഹുവിനോട് വിഘടിക്കുന്നുവെങ്കി ല്‍ അപ്പോള്‍ നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന് തന്നെയാണ്.
ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 'അല്ലാഹുവിനോടും അവന്റെ പ്ര വാചകനോടും വിഘടിക്കുക' എന്ന് പറഞ്ഞാല്‍ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് മനുഷ്യരുടെ ഐക്യം സ്ഥാപി ക്കാന്‍ പ്രയത്നിക്കുകയും അങ്ങനെ ശാന്തിയും സമാധാനവും പുലര്‍ത്തി പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത് അല്ലാഹുവിനെ സ ഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളോട് വിഘടിക്കലും വിരോധം വെക്കലുമാണ്. 3: 21; 4: 115; 9: 28; 47: 32-33 വിശദീകര ണം നോക്കുക.