( അല്‍ ഹശ്ര്‍ ) 59 : 7

مَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنْكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ

അല്ലാഹു അവന്‍റെ പ്രവാചകന്‍റെ മേല്‍ നാടുകളിലെ നിവാസികളില്‍ നിന്ന് അ ധീനപ്പെടുത്തിക്കൊടുത്തതെന്തോ, അപ്പോള്‍ അത് അല്ലാഹുവിനും പ്രവാചക നും കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമുള്ളതാകുന്നു; അത് നിങ്ങളില്‍ നിന്നുള്ള ഐശ്വര്യവാന്മാ ര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കേണ്ടതിനുവേണ്ടി, പ്രവാചകന്‍ നിങ്ങള്‍ക്ക് നല്‍കിയതെന്തോ അപ്പോള്‍ അത് മാത്രം നിങ്ങള്‍ സ്വീകരിക്കുക, ഏതൊന്നിനെ ത്തൊട്ട് നിങ്ങളെ അവന്‍ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കു ക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു കഠിനമായി ദണ്ഢനമേല്‍പ്പിക്കുന്നവന്‍ തന്നെയാണ്.

8: 41 ല്‍ വിവരിച്ച പ്രകാരം യുദ്ധമുതലുകളില്‍ നിന്ന് അഞ്ചില്‍ ഒരു ഭാഗമാണ് അ ല്ലാഹുവിനും പ്രവാചകനും കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കും അനാഥകള്‍ക്കും അ ഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമായി നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍ പ്രവാചകനും വി ശ്വാസികള്‍ക്കും യുദ്ധം കൂടാതെ വന്നുചേരുന്ന സമ്പത്ത് മുഴുവനും അല്ലാഹുവിനും പ്ര വാചകന്‍റെ കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമുള്ളതാണ്. അതുവഴി യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യമില്ലാത്ത ബലഹീനന്മാര്‍ക്കും ദരിദ്രര്‍ക്കും വഴിയാത്രക്കാര്‍ക്കും പ്രവാചകന്‍റെ കുടുംബാംഗങ്ങള്‍ ക്കുമെല്ലാം ജീവിതമാര്‍ഗം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്.

16: 89 ലും, 25: 33 ലും പറഞ്ഞ എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ പ്രപഞ്ചനാഥനെ പരിചയപ്പെടുന്നതിന് വേണ്ടി പ്രഭാത പ്രദോഷങ്ങളില്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് വായിക്കുകയും 7: 205-206 ല്‍ വിവരിച്ച പ്രകാരം 15 സൂക്തങ്ങളില്‍ വന്നി ട്ടുള്ള തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയുമാണ് ഇന്ന് വേണ്ടത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാരോട് അദ്ദിക്ര്‍ കൊണ്ട് 9: 73 ല്‍ വിവരിച്ച പ്രകാരം ജിഹാദ് ചെയ്യുകയും, ലോകരില്‍ അദ്ദിക്ര്‍ പ്രചരിപ്പിച്ച് മനുഷ്യരില്‍ ആര്‍ക്കും തന്നെ ഏത് കാലഘട്ടത്തില്‍ ഏത് നാട്ടില്‍ ഏത് വംശത്തില്‍ ഏത് കുടുംബത്തില്‍ ഏത് മാതാപിതാക്കളില്‍ ഏത് ലിംഗത്തില്‍ ഏത് വര്‍ണത്തില്‍ ജനിക്കണം എന്നൊന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുത്ത് മനുഷ്യരു ടെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരു ടെ ബാധ്യതയാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമത്തിനും വംശവര്‍ദ്ധനവിനും ഉതകുന്ന വിധത്തില്‍ വായുവും വെള്ളവും മലിനപ്പെടുത്താതെ പ്രകൃതി യെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. അതിനുവേണ്ടി ജൈവകൃഷി ചെയ്യുക യും മരങ്ങള്‍ ധാരാളം വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും വേണം. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ മുന്‍പന്തിയിലാണ്. അതുകൊണ്ടാണ് മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന അവര്‍ ഈസാ ര ണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നത്. 4: 157-158; 9: 5, 123 വിശദീകരണം നോക്കുക.