( അല്‍ ഹശ്ര്‍ ) 59 : 9

وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ

-അവരുടെ വരവിന് മുമ്പുതന്നെ വിശ്വാസവും വീടും അവര്‍ക്കുവേണ്ടി ഒരു ക്കിവെച്ചവര്‍ക്കുമുള്ളതാണ്, അവര്‍ അവരിലേക്ക് പാലായനം ചെയ്ത് വന്നവ രെ ഇഷ്ടപ്പെടുന്നവരും അവര്‍ക്ക് നല്‍കപ്പെട്ട സൗകര്യങ്ങളില്‍ നെഞ്ചുകളില്‍ യാതൊരു ആഗ്രഹവുമില്ലാത്തവരുമാകുന്നു, അവര്‍ അവരെക്കൊണ്ടുള്ള സൗക ര്യമില്ലായ്മയില്‍ സ്വയം ബുദ്ധിമുട്ടുന്നവരാണെങ്കിലും ശരി; ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതരാക്കപ്പെട്ടത്, അപ്പോള്‍ അക്കൂട്ടര്‍ മാത്ര മാണ് വിജയം വരിക്കുന്നവരാവുക!

മദീനയില്‍ ജീവിക്കുന്ന അന്‍സാറുകളില്‍ പെട്ട ദരിദ്രര്‍ക്കുള്ളതാണ് അത്തരം സമ്പ ത്ത്. അവര്‍ സൗകര്യമില്ലായ്മയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവ രായിരുന്നുവെങ്കിലും തങ്ങളിലേക്ക് പാലായനം ചെയ്തുവന്ന മുഹാജിറുകള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയും അതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ പ്രതിഫലമല്ലാതെ മറ്റൊരു പ്രതിഫലവും ആഗ്രഹിക്കാത്തവരുമായിരുന്നു എന്നാണ് പറയുന്നത്. ആരാണോ ആത്മാ വിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് അവരവരെ തിരിച്ചറി ഞ്ഞ് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് സഹോദരന് സ്വന്തത്തേക്കാള്‍ മുന്‍ഗണന നല്‍കുന്ന ത്, അവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ. ആത്മാവിന്‍റെ കുടുസ്സ്, പിശുക്ക്, സ്വാര്‍ത്ഥത തുടങ്ങിയവയില്‍ നിന്ന് മോചിതരായ ആയിരത്തില്‍ ഒന്നിന് മാത്രമേ അതിന് സാധിക്കുകയുള്ളൂ. 64: 16 അവസാനിക്കുന്നതും ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതരാക്കപ്പെട്ടത്, അപ്പോള്‍ അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക എന്ന ആശയത്തോടുകൂടിയാണ്. 2: 177; 4: 128; 39: 41-42; 49: 10 വിശദീകരണം നോക്കുക.