( അല്‍ ഹശ്ര്‍ ) 59 : 8

لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا وَيَنْصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ

തങ്ങളുടെ വീടുകളില്‍ നിന്നും സമ്പത്തുക്കളില്‍ നിന്നും പുറത്താക്കപ്പെട്ട് അല്ലാ ഹുവില്‍ നിന്നുള്ള ഔദാര്യവും തൃപ്തിയും തേടിക്കൊണ്ട് പാലായനം ചെയ്ത് വന്നവരില്‍ നിന്നുള്ള ദരിദ്രര്‍ക്ക്, അവര്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചക നെയും സഹായിക്കുന്നവരുമാകുന്നു, അക്കൂട്ടര്‍ തന്നെയാണ് സത്യസന്ധന്‍മാര്‍.

അല്ലാഹുവിന്‍റെ മാര്‍ഗം പിന്‍പറ്റിയതിന്‍റെ പേരില്‍ നാടും വീടും സമ്പത്തുമെല്ലാം ഒഴിവാക്കി ഒളിച്ചോടിപ്പോരേണ്ടി വന്നവരില്‍ നിന്നുള്ള ദരിദ്രര്‍ക്കുമുള്ളതാണ് ഇത്തരം സമ്പത്ത് എന്നാണ് പറയുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 9: 60 ല്‍ വിവരിച്ച പ്രകാരമുള്ള സക്കാത്ത് സമ്പ്രദായം നിലവിലില്ല. അതുകൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയും ജൈവകൃഷി ചെയ്യുന്നതിന് വേണ്ടിയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് വേ ണ്ടിയും 76: 8-9 ല്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്നുള്ള നിത്യവൃത്തിക്ക് കഴിവില്ലാ ത്ത അനാഥകള്‍ക്കും അഗതികള്‍ക്കും ഭക്ഷണവും വസ്ത്രവും നല്‍കുന്നതിന് വേണ്ടിയും ചെലവഴിക്കലാണ് പ്രധാനം. 2: 25; 9: 100; 47: 7; 49: 15 വിശദീകരണം നോക്കുക.