( അൽ അന്‍ആം ) 6 : 1

الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ഒരുവനായ അല്ലാഹുവിനാണ് സര്‍ വ്വസ്തുതിയും, അവന്‍ അന്ധകാരങ്ങളും പ്രകാശവുമുണ്ടാക്കി, പിന്നെയും കാഫിറുകളായവർ തങ്ങളുടെ നാഥനെക്കൊണ്ട് പകരം വെക്കുന്നവരായിരിക്കുന്നു.

'സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്' എന്ന വാക്കില്‍ ആരംഭിക്കുന്ന 5 സൂറത്തുകളില്‍ ഒന്നാണിത്. അല്‍ഫാത്തിഹ, അല്‍ കഹ്ഫ്, ഫാത്വിര്‍, സബഅ് എന്നിവയാണ് മറ്റു നാല് സൂറത്തുകള്‍. ഇരുട്ട് എന്നതിന്‍റെ ബഹുവചനമായ ഇരുട്ടുകള്‍ എന്ന പദമാണ് സൂക്തത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പ്രകാശം എന്നതിന്‍റെ ബഹുവചനമായ പ്രകാശങ്ങള്‍ എന്ന പദം ഉപയോഗിച്ചില്ല. പ്രകാശം അല്ലാഹുവാണെന്ന് 24: 35 ലും; പ്രകാശം അദ്ദിക്ര്‍ ആണെന്ന് 5: 15-16 സൂക്തങ്ങളിലും; അല്ലാഹുവിലേക്കുള്ള വഴി പ്രകാശമായ അദ്ദിക്ര്‍ മാത്രമാണെന്ന് 7: 157 ലും പറഞ്ഞിട്ടുണ്ട്. മറ്റുള്ള വഴികളെല്ലാം അഥവാ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് വഴികളും അന്ധകാരങ്ങളും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളതുമാണ്. നിശ്ചയം ഇതാണ് നേരെച്ചൊവ്വെയുള്ള പാത, അപ്പോള്‍ അത് നിങ്ങള്‍ പിന്‍പറ്റുക, ഇതര മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റുകയും അരുത് എന്ന് 6: 153 ല്‍ പറഞ്ഞിട്ടുണ്ട്. 14: 1 ല്‍, ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് തങ്ങളുടെ നാഥന്‍റെ സമ്മതപത്രമായ അതുകൊണ്ട് ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് പുറപ്പെടുവിപ്പിക്കാനാണെന്ന് പറഞ്ഞിട്ടുണ്ട്. 64: 2 ല്‍, അവന്‍ അല്ലാഹു തന്നെയാണ് നിങ്ങളെ എല്ലാവരെയും സൃഷ്ടിച്ചത്, നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 165 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിക്കൊണ്ട് നാഥനിലേക്ക് എത്തിപ്പെടാന്‍ ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും ജല്‍പിക്കുന്നവരാണ്. അതുവഴി അവര്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന് സമന്മാരെ വെക്കുന്നവരാണ്. 1: 1; 2: 2, 213, 256-257; 3: 7-10; 4: 150-151 വിശദീകരണം നോക്കുക.