( അൽ അന്‍ആം ) 6 : 101

بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُنْ لَهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ

ആകാശങ്ങള്‍ക്കും ഭൂമിക്കും തുടക്കം കുറിച്ചവന്‍, അവന് എങ്ങനെയാണ് ഒരു സന്താനമുണ്ടാവുക, അവന് ഒരു കൂട്ടുകാരിയില്ല എന്നിരിക്കെ? അവന്‍ എല്ലാഓരോ വസ്തുവിനെയും സൃഷ്ടിച്ചവനാകുന്നു, അവന്‍ എല്ലാഓരോ വസ്തുവിനെക്കുറിച്ചും അറിവുള്ളവനുമാകുന്നു.

21: 30 ല്‍ വിവരിച്ചതുപോലെ ആകാശഭൂമികളെ ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് വേര്‍പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിക്കുകയും ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വെള്ളം അനിവാര്യമാക്കുകയും ചെയ്തവനാണ് എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ ത്രികാലജ്ഞാനിയായ അല്ലാഹു. 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭരഗ്ര ന്ഥവും 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥവും 33: 46 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ വിശ്വാസിയായ അവന്‍റെ പ്രതിനിധികളും അല്ലാഹുവിനെക്കുറിച്ച് ശരിയായ ധാരണ വെച്ചുപുലര്‍ത്തുന്നവരുമാവുകയുള്ളൂ. 112-ാം സൂറത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: നീ പറയുക: അവന്‍, അല്ലാഹു ഏകനാണ്. അവന്‍ പൂര്‍ണ്ണനാണ്, അഥവാ എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനും ആരുടെയും ആശ്രയം വേണ്ടാത്തവനുമാണ്. അവന് ഒരു സന്താനവുമില്ല, അവന്‍ ആരുടെയും സന്താനവുമല്ല. അവനെപ്പോലെ ഒരാളുമില്ല. 42: 11 ല്‍, അവനെപ്പോലെ ഒരു വസ്തുവുമില്ല എന്നും പറഞ്ഞിട്ടുണ്ട്. 2: 29, 116-117; 10: 61 വിശദീകരണം നോക്കുക.