( അൽ അന്‍ആം ) 6 : 103

لَا تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ ۖ وَهُوَ اللَّطِيفُ الْخَبِيرُ

ദൃഷ്ടികള്‍ അവനെ കാണുകയില്ല, അവനോ ദൃഷ്ടികളെ കണ്ടുകൊണ്ടിരി ക്കുന്നു, അവന്‍ ഉള്ളിന്‍റെ ഉള്ള് അറിയുന്ന ത്രികാലജ്ഞാനിയുമാകുന്നു.

കണ്ണുകൊണ്ട് ആരും തന്നെ അല്ലാഹുവിനെ ഇഹലോകത്തുവെച്ച് കാണുകയില്ല. എന്നാല്‍ വിശ്വാസി ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആത്മാവുകൊ ണ്ട് അവനെ കണ്ട് ചരിക്കുന്നവനാണ്. നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്ര്‍ പിന്‍പറ്റുന്നവ രെയും നിഷ്പക്ഷവാനായ നാഥനെ പ്രകാശമായ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്നവനെയുമാണെന്നും അവന് പാപമോചനവും വമ്പിച്ച പ്രതിഫലവുമുണ്ടെന്നും 36: 11; 67: 12 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആത്മാവു കൊണ്ട് അല്ലാഹുവിനെ കണ്ട് ചരിക്കുന്ന വിശ്വാസി മരണസമയത്ത് സന്തോഷത്തോടു കൂടി അല്ലാഹുവിനെ നോക്കുന്നതാണ് എന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ഉ ള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ മരണസമയത്ത് ദുഃഖ ത്തോടുകൂടി പിശാചിനെയായിരിക്കും നോക്കുക എന്ന് 75: 24 ല്‍ പറഞ്ഞിട്ടുണ്ട്. അവരാണ് 36: 59-61 ല്‍ പറഞ്ഞ പിശാചിനെ സേവിച്ചുകൊണ്ടിരുന്ന ഭ്രാന്തന്‍മാര്‍. അക്രമിക ളും കാഫിറുകളുമായ അവരുടെ മരണരംഗത്തെക്കുറിച്ച് 2: 254; 6: 93-94; 63: 10-11; 75: 25-35 തുടങ്ങിയ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച വിചാരണ യില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസികള്‍ ഐഹികലോകത്തുവെച്ച് അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വി ധികല്‍പിക്കുന്നവരായതിനാല്‍ രാജാധിരാജനായ അല്ലാഹുവിനോടൊപ്പം സ്വര്‍ഗത്തില്‍ സ്വിദ്ഖായ അദ്ദിക്റിന്‍റെ ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുന്നതുമാണ്. 31: 16 അവസാനിക്കുന്നത്, നിശ്ചയം അല്ലാഹു ഉള്ളിന്‍റെ ഉള്ള് അറിയുന്ന ത്രികാലജ്ഞാനിയാണ് എന്ന് പറ ഞ്ഞുകൊണ്ടാണ്. 67: 14 ല്‍, അല്ല, സൃഷ്ടിച്ച അവന് സൃഷ്ടിയെക്കുറിച്ച് അറിവില്ലെന്നോ, അവന്‍ ഉള്ളിന്‍റെയുള്ള് അറിയുന്ന ത്രികാലജ്ഞാനി തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടു ണ്ട്. 2: 255; 7: 37; 17: 17; 84: 23 വിശദീകരണം നോക്കുക.