( അൽ അന്‍ആം ) 6 : 105

وَكَذَٰلِكَ نُصَرِّفُ الْآيَاتِ وَلِيَقُولُوا دَرَسْتَ وَلِنُبَيِّنَهُ لِقَوْمٍ يَعْلَمُونَ

അപ്രകാരം നാം സൂക്തങ്ങള്‍ വ്യക്തമായി വിവരിക്കുന്നു-നീ പഠിച്ച് വന്നിരിക്കുന്നു എന്ന് അവര്‍ പറയുന്നതിനുവേണ്ടിയും, വിവരമുള്ള ജനതക്ക് അതിന്‍റെ യാഥാര്‍ത്ഥ്യം നാം വെളിപ്പെടുത്തിക്കൊടുക്കുന്നതിന് വേണ്ടിയും.

ഗ്രന്ഥത്തിലെ സൂക്തങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ചും അവരവരെക്കുറിച്ചും ജീ വിതലക്ഷ്യത്തെക്കുറിച്ചും പ്രവാചകന്‍ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ കാഫിറുകള്‍ പറയുകയാണ്, 'നീ ശരിക്കും പഠിച്ചുവന്നിരിക്കുന്നുവല്ലോ'. പ്രവാചകനോ ടും ഗ്രന്ഥത്തിലെ സൂക്തങ്ങളോടുമുള്ള കാഫിറുകളുടെ ആരോപണത്തെക്കുറിച്ച് 25: 4-6 ല്‍ പറയുന്നു: ഇത് നിശ്ചയം അവന്‍ കെട്ടിച്ചമച്ച് പറയുന്ന കള്ളമല്ലാതെ അല്ല, മറ്റൊരു ജനത അവനെ സഹായിക്കുന്നുമുണ്ട്. അപ്പോള്‍ അവര്‍ വമ്പിച്ച അക്രമവും കള്ളവുമാണ് ഉന്നയിക്കുന്നത്. അവര്‍ പറയുകയും ചെയ്യുന്നു: ഇത്, പൂര്‍വ്വികരുടെ പഴമ്പുരാണങ്ങള്‍ എഴുതി രാവിലെയും വൈകുന്നേരവും അവന്‍റെമേല്‍ വായിച്ച് കേള്‍പ്പിക്കുകയും അവന്‍ അത് ഏറ്റുപറയുകയുമാണ്. നീ പറയുക: ഇത് ആകാശഭൂമികളുടെ രഹസ്യമറിയുന്നവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു. 16: 103 ല്‍, അറബിയല്ലാത്ത ഒരു വിദേശിയാണ് വ്യക്തമായ അറബിഭാ ഷയിലുള്ള ഈ ഗ്രന്ഥം പ്രവാചകനെ പഠിപ്പിക്കുന്നതെന്ന് കാഫിറുകള്‍ ആരോപിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇത് ഞങ്ങളുടെയും നിന്‍റെയും ഭാഷയിലാണല്ലോ, അല്ലാഹുവിന്‍റേതായിരുന്നുവെങ്കില്‍ അറബിയല്ലാത്ത ഏതെങ്കിലും ഒരുഭാഷയില്‍ ഇറക്കേണ്ടതാ യിരുന്നില്ലേ എന്ന കാഫിറുകളുടെ വാദത്തിന് മറുപടിയായിക്കൊണ്ടാണ് 41: 44 അവതരിപ്പിച്ചിട്ടുളളത്. നാം ഈ വായനയെ ഒരു വിദേശ ഭാഷയിലുള്ളതാക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുകതന്നെ ചെയ്യുമായിരുന്നു; എന്താണ് അതിന്‍റെ സൂക്തങ്ങള്‍ സ്പഷ്ടമാ ക്കപ്പെടാത്തത്, ഇത് ഒരു വിദേശ ഭാഷയിലുള്ളതും, ഇവനാകട്ടെ, ഒരു അറബിയും? നീ പറയുക: അത് വിശ്വാസികളായവര്‍ക്ക് സന്മാര്‍ഗവും രോഗശമനവുമാണ്, വിശ്വാസികളല്ലാത്തവര്‍ക്കോ, അദ്ദിക്ര്‍ കൊള്ളെ അവരുടെ ചെവിയില്‍ ഒരു അടപ്പുണ്ട്, അവര്‍ അതിന്‍റെ നേരെ കുരുടന്‍മാരുമാണ്, അവര്‍ വിദൂരമായ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നവനെപ്പോ ലെയാണ്. എഴുത്തും വായനയും അറിയാത്ത പ്രവാചകനെ ശരിക്കും പരിചയമുള്ള അദ്ദേഹത്തിന്‍റെ ജനത ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെത്ത ന്നെ അദ്ദിക്ര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നുള്ളതാണ് വസ്തുത. 

അദ്ദിക്ര്‍ സത്യപ്പെടുത്തി വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186; 13: 14; 40: 50 തുടങ്ങിയ സൂക്തങ്ങള്‍ ഉദ്ധരിച്ച് 25: 18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നുള്ള ഫുജ്ജാറുകളോട് വിശ്വാസി പറയുമ്പോള്‍ അവരില്‍ ചിലര്‍ 'ആരാണ് നിങ്ങളുടെ ഉസ്താദ്, എവിടെനിന്നാണ് പഠിച്ചത്, എന്താണ് ഇതിനുമുമ്പ് ആരും ഇങ്ങനെ പറയാതി രുന്നത്, ഇത് നിങ്ങളുടെ സ്വന്തം വീക്ഷണമല്ലേ' തുടങ്ങിയ പല ചോദ്യങ്ങളും ഞൊണ്ടിന്യായങ്ങളും അദ്ദിക്ര്‍ സ്വീകരിക്കാതിരിക്കാന്‍ വേണ്ടി ഉന്നയിക്കുന്നവരാണെങ്കില്‍, മറ്റുചിലര്‍ നീ ശരിക്കും പഠിച്ചിരിക്കുന്നുവല്ലോ, ഏതായാലുംഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവന്‍മാരുടെ ചര്യ തിരുത്താനൊന്നും തയ്യാറല്ല എന്നാണ് പറയുക. 22: 72 ലും 68: 51 ലും പറഞ്ഞ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന കാഫിറുകളുടെ സ്വഭാവം തന്നെയാണ് ഇന്ന് അദ്ദിക്റിലേക്ക് വരണമെന്ന് പറയുന്ന വിശ്വാസികളോട് യഥാര്‍ത്ഥ കാഫിറുകളാ യ ഫുജ്ജാറുകളും കാണിക്കുന്നത്. പ്രകൃത്യാ നന്മയുള്ളവര്‍ക്ക് മാത്രമേ അദ്ദിക്ര്‍ ദഹിക്കുകയുള്ളൂ, അവര്‍ മാത്രമേ അത് പഠിക്കുകയും പഠിപ്പിക്കുകയും ലോകര്‍ക്ക് എത്തി ക്കുകയുമുള്ളൂ. അതുതന്നെയാണ് പരിശുദ്ധന്‍മാരല്ലാതെ അത് സ്പര്‍ശിക്കുകയില്ല എ ന്ന് 56: 79 ല്‍ പറഞ്ഞതിന്‍റെ പൊരുളും. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കുകയും ദീനില്‍ നിന്ന് പോയ കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ച് ജീവിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അതിനെ എല്ലാ വിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും് കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും ഉപയോഗപ്പെ ടുത്താനും തയ്യാറാവുകയില്ല. അവര്‍ അന്ത്യപ്രവാചകനായ മുഹമ്മദിനെ അംഗീകരിക്കാതെ മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ച കള്ളവാദികളെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ഇത്തരം കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെ ട്ട വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 4: 91; 6: 25-26, 89-90; 9: 67-68; 48: 6 വിശദീകര ണം നോക്കുക.