قَدْ جَاءَكُمْ بَصَائِرُ مِنْ رَبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِ ۖ وَمَنْ عَمِيَ فَعَلَيْهَا ۚ وَمَا أَنَا عَلَيْكُمْ بِحَفِيظٍ
നിശ്ചയം നിങ്ങള്ക്ക് നിങ്ങളുടെ ഉടമയില് നിന്നുള്ള 'ഉള്ക്കാഴ്ചാദായകം' വ ന്നുകിട്ടിയിരിക്കുന്നു, അപ്പോള് ആരെങ്കിലും അത് ഉള്ക്കാഴ്ചാദായകമായി കാണുന്നുവെങ്കില് അപ്പോള് അതിന്റെ ഗുണം അവനുതന്നെയാണ്, ആരെങ്കി ലും അതുകൊള്ളെ അന്ധത നടിക്കുന്നുവെങ്കില് അപ്പോള് അതിന്റെ ദോഷവും ആ ആത്മാവിന് തന്നെ, ഞാന് നിങ്ങളുടെമേല് ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.
എന്റെ നാഥനില് നിന്ന് എനിക്ക് ദിവ്യസന്ദേശമായി നല്കപ്പെടുന്നതെന്തോ അ താണ് ഞാന് പിന്പറ്റുന്നത്, ഇത് നിങ്ങളുടെ നാഥനില് നിന്നുള്ള ഉള്ക്കാഴ്ചാദായകവും വിശ്വാസികളായ ജനതക്ക് സന്മാര്ഗവും കാരുണ്യവുമാണ് എന്ന് പറയാന് 7: 203 ലൂടെ പ്രവാചകനോട് കല്പിച്ചിട്ടുണ്ട്. 45: 20 ല്, അദ്ദിക്റിനെക്കുറിച്ച് ഇത് മൊത്തം മനുഷ്യര് ക്കുള്ള ഉള്ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജനതക്ക് സന്മാര്ഗവും കാരുണ്യവു മാണ് എന്ന് പറഞ്ഞിട്ടുണ്ട്. 28: 43 ല്, മൂസാക്ക് നാം മനുഷ്യര്ക്ക് മൊത്തമുള്ള ഉള്ക്കാഴ് ചാദായകവും സന്മാര്ഗവും കാരുണ്യവുമായ ഗ്രന്ഥം നല്കിയിട്ടുണ്ട്, അവരെ ഉണര് ത്തുന്നതിന് വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. മൂസാനബി ഫിര്ഔനിനോട് പറഞ്ഞതായി 17: 102 ല് പറയുന്നു: നിശ്ചയം നിനക്ക് അറിയാമല്ലോ, ഈ ദൃഷ്ടാന്തങ്ങളെല്ലാം ആകാശഭൂ മികളുടെ ഉടമയായ നാഥന് ഉള്ക്കാഴ്ചാദായകമായിട്ടല്ലാതെ ഇറക്കിയിട്ടില്ല എന്ന്; നിശ്ച യം, ഞാന് കരുതുന്നത് നീ നാശമടയേണ്ടവന് തന്നെയാണ് എന്നാണ്.
ഉള്ക്കാഴ്ചദായകം:-ആത്മാവിന്റെ ദൃഷ്ടിയായ അദ്ദിക്റാണ് ഉള്ക്കാഴ്ചദായകം. 7: 179 ല്, നരകത്തില് കുത്തിനിറക്കപ്പെടുന്ന മനുഷ്യര്ക്ക് കണ്ണുകളുണ്ട്, അതുകൊണ്ട് ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര് കാണുകയില്ല എന്നാണ് പറഞ്ഞത്. 18: 100-101 ല്, ദിക് രീ-അദ്ദിക്ര്-യെത്തൊട്ട് ഇഹലോകത്തുവെച്ച് കണ്ണിന് മൂടിയുണ്ടായിരുന്നവരും അത് കേ ള്ക്കാന് തയാറാകാത്തവരുമായ കാഫിറുകള്ക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക എ ന്ന് പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഓരോ ആത്മാവിനും അവരു ടെ നാളത്തെ ഇരിപ്പിടം സ്വര്ഗത്തിലാണോ നരകത്തിലാണോ എന്ന് കാണിച്ചുകൊടുക്കുന്നതാണ് ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര്. മരണസമയത്ത് അല്ലാഹുവിനെയാണോ പിശാചിനെയാണോ കാണുക എന്ന് കാണിച്ചുകൊടുക്കാനുള്ള ഉപകരണവും ഉള്ക്കാഴ് ചാദായകമായ അദ്ദിക്ര് തന്നെയാണ്. സ്രഷ്ടാവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂവണിയുന്നതും ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര് കൊണ്ട് മാത്രമാണ്. സ്വര്ഗം അല്ലെങ്കില് നരകം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഓരോ ആത്മാവും നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് പണിയേണ്ടതാണ് എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. ഞാന് നിങ്ങളുടെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്നുപറഞ്ഞാല് പ്രവാചകന് ഒരാളെയും അ ദ്ദിക്റില് ഉറപ്പിച്ചുനിര്ത്താനോ സ്വര്ഗത്തിലേക്ക് നയിക്കാനോ സാധ്യമല്ല എന്നാണ്. 2: 119, 272; 4: 174-175; 6: 90 വിശദീകരണം നോക്കുക.