( അൽ അന്‍ആം ) 6 : 107

وَلَوْ شَاءَ اللَّهُ مَا أَشْرَكُوا ۗ وَمَا جَعَلْنَاكَ عَلَيْهِمْ حَفِيظًا ۖ وَمَا أَنْتَ عَلَيْهِمْ بِوَكِيلٍ

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുമായിരുന്നില്ല, നാം നിന്നെ അവരുടെ മേല്‍ സൂക്ഷിപ്പുകാരനാ യി നിശ്ചയിച്ചിട്ടില്ല, നീ അവരുടെ മേല്‍ ഒരു കൈകാര്യകര്‍ത്താവുമല്ല.

അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് പരിചയപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ പിന്‍പറ്റാനും 'അല്ലാഹു' എന്ന് പറയാന്‍ അറിഞ്ഞിട്ട് അവനിലേക്ക് അടുപ്പിക്കുന്ന പങ്കാളികളെയും ഇടയാളന്‍മാരെയുമെല്ലാം സങ്കല്‍പിച്ചുകൊണ്ട് അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെ അവഗണിക്കാനുമാണ് അന്ന് പ്രവാചകനോടും ഇന്ന് പ്രവാചകന്‍റെ ജീവിതം അഥവാ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളോടും കല്‍പിക്കുന്നത്. അന്ന് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ ക്കുന്നവര്‍ മക്കാമുശ്രിക്കുകളായിരുന്നു. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം അത് വിവിധ സംഘടനകളായിപ്പിരിഞ്ഞ് അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫി റുകളും ഫാജിറുകളും അടങ്ങിയ ഫുജ്ജാറുകളാണ്. അവരുടെ പട്ടിക നരകത്തിലേക്കു ള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളെ അല്ലാഹു കൊന്നു കളഞ്ഞതിനാലും തെമ്മാടികളായ അവര്‍ ഇനി വിശ്വസിക്കുകയില്ല എന്ന അല്ലാഹുവിന്‍റെ വചനം നടപ്പിലായതിനാലുമാണ് സൂക്തത്തില്‍ കപടവിശ്വാസികളെ പരാമര്‍ശിക്കാതെ അനുയായികളായ ഫാജിറുകളെ മാത്രം പരാമര്‍ശിച്ചിരിക്കുന്നത്. ത്രികാലജ്ഞാനിയാ യ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാവരെയും അദ്ദിക്റില്‍ ചരിക്കുന്നവരാക്കാന്‍ സാ ധിക്കുമായിരുന്നു. അവന്‍റെ അധികാരാവകാശങ്ങളില്‍ ആരും പങ്കുചേര്‍ക്കുകയും ചെയ്യു മായിരുന്നില്ല. എന്നാല്‍ നിഷ്പക്ഷവാനായ അവന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും ന രകത്തിലേക്കുളള വിവിധ വഴികളും അടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ച് 76: 3 അനുസരിച്ച് രണ്ടാലൊരു മാര്‍ഗ്ഗം-നന്ദിപ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് മനുഷ്യനെ ഭൂമിയില്‍ നി യോഗിച്ചിട്ടുള്ളത് എന്നിരിക്കെ ഒരാളും ഒരാളുടെ മേല്‍ സൂക്ഷിപ്പുകാരനോ ഒരാളും ഒരാളുടെ മേല്‍ കൈകാര്യകര്‍ത്താവോ അല്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാ ണോ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലും ഉള്‍ ക്കാഴ്ചാദായകവുമായി ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ സ്വഭാ വം ഉള്‍ക്കൊണ്ട് ഇവിടെ ചരിക്കുകയും തന്‍റെ ഭാഗധേയം ഇവിടെ വെച്ചുതന്നെ നിര്‍ണ്ണയിക്കുകയും ചെയ്തത്, അവര്‍ മാത്രമാണ് വിശ്വാസിയുടെ വീടായ സ്വര്‍ഗ്ഗത്തിലേക്ക് നാ ഥന്‍റെ രൂപത്തില്‍ ലൈംഗികാവയവങ്ങളില്ലാതെ പ്രവേശിക്കുന്നവരാവുക. 64: 2 ല്‍, അവനാണ് നിങ്ങളെ എല്ലാവരെയും സൃഷ്ടിച്ചത്, നിങ്ങളില്‍ കാഫിറുകളുണ്ട്, നിങ്ങളില്‍ വി ശ്വാസിയുമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 7: 198 ല്‍, നിങ്ങള്‍ അവരെ സന്‍മാര്‍ഗ ത്തിലേക്ക്-അദ്ദിക്റിലേക്ക്-വിളിച്ചാല്‍ അവര്‍ അത് കേള്‍ക്കുകയില്ല, നിന്നെ അവര്‍ തുറിച്ചുനോക്കുന്നതാണ്, അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാവുകയുമില്ല എന്നും; 7: 199 ല്‍, നീ വിട്ടുവീഴ്ച ചെയ്യുക, അദ്ദിക്ര്‍ കൊണ്ട് കല്‍പിക്കുക, അവിവേകികളെ അവഗണിക്കുകയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേ ക്കോ ആക്കുന്നവനല്ല, മറിച്ച് സ്വര്‍ഗത്തിലേക്കുള്ള അല്ലാഹുവിന്‍റെ വഴിയും നരകത്തിലേക്കുള്ള പിശാചിന്‍റെ വഴികളും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വേര്‍തിരിച്ചുകൊടു ക്കലും സ്വര്‍ഗത്തിലേക്കുള്ള അല്ലാഹുവിന്‍റെ വഴിയില്‍ ജീവിച്ച് സാക്ഷ്യം വഹിക്കലുമാണ് പ്രവാചകന്‍റെയും വിശ്വാസികളുടെയും ബാധ്യത. കൈകാര്യകര്‍ത്താവും മേല്‍നോട്ടക്കാരനും സൂക്ഷിപ്പുകാരനുമെല്ലാം എല്ലാവരുടെയും ഉടമയായ അല്ലാഹു മാത്രമാണ്. 2: 148, 213; 3: 101-103; 4: 48; 12: 106 വിശദീകരണം നോക്കുക.