( അൽ അന്‍ആം ) 6 : 108

وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِمْ مَرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُوا يَعْمَلُونَ

അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരായവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതുമാകുന്നു, എന്തെന്നാല്‍ അവര്‍ അറിവില്ലാതെ ശത്രു താപരമായി അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടവന്നേക്കും, അപ്രകാരം നാം എല്ലാ ഓരോ സമുദായത്തിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി ക്കൊടുത്തിട്ടുണ്ട്, പിന്നെ അവര്‍ തങ്ങളുടെ നാഥനിലേക്കുതന്നെ മടക്കപ്പെടേ ണ്ടവരാകുന്നു, അപ്പോള്‍ അവര്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന്‍ അവരോട് വിവരം പറഞ്ഞുകൊടുക്കുന്നതുമാണ്.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിന്‍റെ പങ്കാളികളും ശുപാര്‍ശക്കാരും ഇടയാളന്‍മാരുമെല്ലാമാണെന്ന ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചവഴിപാടുകള്‍ അര്‍ പ്പിക്കുകയും ചെയ്തിരുന്ന മഹാത്മാക്കളെയും മറ്റും ആക്ഷേപിക്കുകയോ പഴിക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസികളോട് കല്‍പിക്കുന്നത്. 39: 45 ല്‍, കാഫിറുകളുടെ സ്വഭാവം ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്: അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധത്തില്‍ അല്ലാഹുവിനെ ഏകനായി ഓര്‍മ്മിപ്പിക്കുമ്പോള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങ ളില്‍ 'മനം പുരട്ടല്‍' അനുഭവപ്പെടുന്നതായും അവനെക്കൂടാതെയുള്ളവരെക്കുറിച്ച് ഓര്‍ മ്മിപ്പിക്കുമ്പോള്‍ അവര്‍ ആഹ്ലാദഭരിതരാകുന്നതും കാണാം. 114: 6 ല്‍ പറഞ്ഞ തന്‍റെ ജി ന്നുകൂട്ടുകാരനെ ആരാണോ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തത,് അത്തരം കാഫിറുകള്‍ക്ക് 6: 43 ല്‍ പറഞ്ഞ പ്രകാരം പിശാചാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമായി കാണിച്ചുകൊടുക്കുന്നത്. സന്‍മാര്‍ഗമായ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യ ര്‍ക്കാണ് എന്നിരിക്കെ തന്‍റെ വഴികേടിന് പിശാചിനെയും കുറ്റപ്പെടുത്താന്‍ സാധിക്കുക യില്ല എന്ന് 14: 22 ലും 50: 27 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 3: 7-10 ല്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായി ഗ്രന്ഥം വായിക്കു ന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണ്. അവരിലെ കപടവിശ്വാസികള്‍ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അനുയായികളായ കാഫിറുകള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുക്കുന്നവരാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായി മാറിയ ഫുജ്ജാറുകളോട് 'നിങ്ങള്‍ ഇവിടെ കു റച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്' എന്ന് പറയാനാണ് 14: 28-30 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 2: 62 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മനുഷ്യരില്‍ ഗ്രന്ഥത്തിന്‍റെ ജീവിതം സാക്ഷ്യം വ ഹിക്കാന്‍ സാധ്യമല്ല. അപ്പോള്‍ ഒറ്റപ്പെട്ട വിശ്വാസി പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നാഥനെ സഹായിക്കുന്നതാണ്. കൂടാതെ അ ദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ദുഷിച്ച പരിണിതിയുള്ള നരകക്കുണ്ഠാഗ്നിയിലേക്കുള്ള കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73 ല്‍ കല്‍പിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജി ഹാദ് നടത്തുന്നതുമാണ്. 2: 113; 5: 2, 104-105; 25: 17-18; 39: 2-3 വി ശദീകരണം നോക്കുക.