( അൽ അന്‍ആം ) 6 : 109

وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِنْ جَاءَتْهُمْ آيَةٌ لَيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا الْآيَاتُ عِنْدَ اللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَا إِذَا جَاءَتْ لَا يُؤْمِنُونَ

അവരുടെ പ്രതിജ്ഞകള്‍ ഉറപ്പിക്കുന്നതിനുവേണ്ടി അല്ലാഹുവിനെക്കൊണ്ട് ആണയിട്ടുകൊണ്ട് അവര്‍ പറയുകയും ചെയ്തു, അവര്‍ക്ക് ഒരു ദൃഷ്ടാന്തം വന്നുകിട്ടുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ അതുകൊണ്ട് വിശ്വസിക്കുന്നവര്‍ തന്നെയായിരിക്കും, നീ പറയുക: നിശ്ചയം ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ പക്കലാണ്, നിശ്ചയം അത് വന്നെത്തിയാലും അവര്‍ വിശ്വാസികളാവുകയി ല്ല എന്ന് നിങ്ങള്‍ എങ്ങനെ തിരിച്ചറിവ് നല്‍കപ്പെട്ടവരാകും?