( അൽ അന്‍ആം ) 6 : 11

قُلْ سِيرُوا فِي الْأَرْضِ ثُمَّ انْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ

നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും പിന്നെ സത്യത്തെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക.

പൂര്‍വിക സമുദായങ്ങളെല്ലാം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് 6: 47 ല്‍ പറഞ്ഞ പ്രകാരം അക്രമികളായപ്പോഴും; 46: 35 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായപ്പോഴും; 30: 42 ല്‍ പറഞ്ഞ പ്രകാരം മുശ്രിക്കുകളായപ്പോഴും; 7: 84 ല്‍ പറഞ്ഞ പ്രകാരം ഭ്രാന്തന്മാരായപ്പോഴും; 7: 86 ല്‍ പറഞ്ഞ പ്രകാരം നാശകാരികളായപ്പോഴുമാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. അഥവാ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കപ്പെട്ടതിന് ശേഷം അതിനെ തള്ളിപ്പറഞ്ഞ് അതിര് കവിയുന്നവരാകുമ്പോഴാണ് ഓരോ സമുദായവും നശിപ്പിക്കപ്പെട്ടിട്ടുള്ളത്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശം ഭൂമിയുടെമേല്‍ വീഴാതിരിക്കുന്നില്ല എന്ന് 22: 65 ലും; അവന്‍റെ കല്‍പനയായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശവും ഭൂമിയും അതിന്‍റെ സ്ഥാനത്ത് നിലകൊള്ളുന്നില്ല എന്ന് 30: 25 ലും പറഞ്ഞിട്ടുണ്ട്. 

36: 69 ല്‍ പറഞ്ഞ വ്യക്തവും സ്പഷ്ടവുമായ വായനയും; 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും; 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരും നാശകാരികളും പരിധി ലംഘിച്ചവരും. 1: 7; 2: 254; 5: 10, 86, 97; 8: 22വിശദീകരണം നോക്കുക.