( അൽ അന്‍ആം ) 6 : 10

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُمْ مَا كَانُوا بِهِ يَسْتَهْزِئُونَ

നിശ്ചയം നിനക്കുമുമ്പുള്ള പ്രവാചകന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്, അപ്പോ ള്‍ ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവരില്‍നിന്നുളളവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ സംഭവിക്കുകയുണ്ടായി.

21: 41 ലും ഈ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. 16: 33-34 ല്‍, മലക്കുകളെത്തന്നെ അ വരിലേക്ക് കൊണ്ടുവരികയോ അല്ലെങ്കില്‍ നിന്‍റെ നാഥന്‍റെ കല്‍പന വന്നെത്തുകയോ അല്ലാതെ ഇനി അവര്‍ എന്താണ് കാത്തിരിക്കുന്നത്, ഇവര്‍ക്ക് മുമ്പുള്ളവരായിരുന്നവരും അപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ട്, അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിച്ചുകൊണ്ടിരുന്നത്. അ വരുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്ഫലങ്ങള്‍ ഒടുവില്‍ അവരെ ബാധിച്ചു, അവര്‍ പരിഹസിച്ചിരുന്നത് ഏതൊരു ശിക്ഷയുടെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ, അതുതന്നെ അവരില്‍ ആപതിക്കുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 11: 36-49 ല്‍ വിശദീകരിച്ച പ്രകാരം നൂഹ് നബിയെയും കുടുംബത്തില്‍ നിന്നുള്ള വിശ്വാസികളെയും മറ്റുമുഴുവന്‍ വിശ്വാസികളെയും കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തുകയും കപ്പലുണ്ടാക്കിയപ്പോള്‍ പരിഹസിച്ചിരുന്ന നൂഹ് നബിയുടെ മകനും ഭാര്യയുമടക്കം കാഫിറുകളായ മുഴുവന്‍ ആളുകളെ യും അല്ലാഹു വെള്ളത്തില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ആദ് ജനത വലിയ സൗധങ്ങള്‍ നിര്‍മ്മിച്ച് അഹങ്കാരികളാവുകയും ഞങ്ങളേക്കാള്‍ ശക്തന്‍മാര്‍ ആരാണുള്ളതെ ന്ന് സ്വയം ചോദിക്കുകയും ഹൂദ് നബിയെ തള്ളിപ്പറയുകയും ഹൂദ് നബിയുടെ താക്കീതുകളെ പുച്ഛിച്ചുതള്ളുകയും ചെയ്തു. അവസാനം ഏഴ് രാത്രിയും എട്ട് പകലും തുടര്‍ ച്ചയായി വീശുന്ന കാറ്റിനാല്‍ അവര്‍ തൂത്തെറിയപ്പെട്ടു. ഈത്തപ്പനമരം കടപുഴകിവീ ണതുപോലെ അവരും അവര്‍ നിര്‍മ്മിച്ച സൗധങ്ങളും നാമാവശേഷമാക്കപ്പെട്ടു എന്ന് 11: 60; 69: 7 എന്നീ സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. സമൂദ് സമുദായത്തിന് ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കിയിരുന്നു. എന്നാല്‍ സ്വാലിഹ് നബിയെ തള്ളിപ്പറഞ്ഞ് കളവാക്കിയ ആ ജനത ധാര്‍ഷ്ട്യപൂര്‍വ്വം അതിനെ വധിച്ചുകൊണ്ട് ഞങ്ങള്‍ ആ കര്‍മ്മം ചെ യ്തു, നീ വാഗ്ദാനം ചെയ്ത ശിക്ഷ കൊണ്ടുവരിക എന്ന് വെല്ലുവിളിച്ചു. അങ്ങനെ സ്വാലിഹ് നബി പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ മൂന്നുദിവസം താമസിച്ചുകൊള്ളുക, അത് കളവാക്കപ്പെടാത്ത ഒരു വാഗ്ദാനമാകുന്നു. 11: 67 ല്‍ പറഞ്ഞ പ്രകാരം ആ ജനത അവരുടെ വീടുകളില്‍ താമസിച്ചിട്ടേയില്ല എന്നപോലെ ഒരു ഘോരഗര്‍ജ്ജനം മുഖേന നശിപ്പിക്കപ്പെടുകയാണുണ്ടായത്. പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകിയ ലൂത്ത് ജനത ജീവിച്ചിരുന്ന നാടിനെ അവരുടെമേല്‍ ചുട്ടുപഴുത്ത മണ്‍കട്ടക ള്‍ വര്‍ഷിപ്പിച്ചുകൊണ്ട് അല്ലാഹു കീഴ്മേല്‍ മറിച്ച് നശിപ്പിച്ച വിവരം 11: 80-83 ല്‍ വിവരിച്ചിട്ടുണ്ട്. അളവും തൂക്കവും പൂര്‍ത്തിയാക്കുക, ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ ചു രുക്കാതിരിക്കുക, ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുക എന്ന് മദ്യന്‍ വാസികളെ ഉപദേശിച്ച ശുഐബ് നബിയെ അവര്‍ പരിഹസിച്ചു. 11: 94-95 ല്‍ പറഞ്ഞ പ്രകാരം ആ ജനതയെ ഒരു ഘോരഗര്‍ജ്ജനം മുഖേന അല്ലാഹു നശിപ്പിച്ചു. മൂസാനബിയെയും ഇസ്റാഈല്‍ സന്തതികളെയും പീഡിപ്പിച്ച ഫിര്‍ഔനിനെയും പ്രഭൃതികളെയും 10: 88-92 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു കടലില്‍ മുക്കിക്കൊന്നു. 36: 30 ല്‍, എന്‍റെ അടിമകളുടെ കാ ര്യം കഷ്ടം! അവരിലേക്ക് എപ്പോള്‍ ഏതൊരു പ്രവാചകന്‍ വന്നപ്പോഴും അവര്‍ അവനെ പരിഹസിച്ചുകൊണ്ടിരിക്കാതിരുന്നിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. കാഫിറുകള്‍ക്ക് വിചാര ണാനാളില്‍ അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന അല്ലെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിന്മകളെല്ലാം വെളിപ്പെടുന്നതാണെന്നും ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരു ന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ സംഭവിക്കുന്നതാ ണെന്നും 39: 48; 45: 33 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

2: 110, 239 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കയറ്റിവെച്ചുകൊണ്ടിരിക്കുന്നത്. 6: 28 ല്‍ വിവരിച്ച പ്രകാ രം സൂചികുത്താന്‍ പോലും ഇടമില്ലാത്തവിധം മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും നിറക്കപ്പെടുന്ന നരകക്കുണ്ഠത്തില്‍ ഭ്രാന്തന്മാരായ അവര്‍ ഓരോരുത്തരും അവരുടെ ക ര്‍മരേഖയില്‍ കൊത്തിവെച്ച ലൈംഗികാവയവങ്ങളില്‍ കുത്തിത്തിരുകി ഒറ്റ പിണ്ഡമായിട്ടാണ് കിടക്കേണ്ടിവരിക. 2: 14; 4: 140; 11: 8 വിശദീകരണം നോക്കുക.