وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ
അവരുടെ മനസ്സുകളെയും ദൃഷ്ടികളെയും നാം ചാഞ്ചാട്ടിക്കൊണ്ടിരിക്കുകയാകുന്നു-അവര്‍ ആദ്യവട്ടം അതുകൊണ്ട് വിശ്വസിക്കാതിരുന്നതുപോലെത്തന്നെ; നാം അവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി വിഹരിക്കാന്‍ വിടുകയും ചെയ്തിരിക്കുന്നു.
പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകള്‍ അവര്‍ക്കൊരു ദിവ്യാത്ഭുതം പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുകയാണെങ്കില്‍ നിശ്ചയം അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുമെന്ന് അല്ലാഹുവില്‍ ആണയിട്ടുകൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ത്രികാലജ്ഞാനിയായ അല്ലാഹു വിശ്വാസികളോട് ചോദിക്കുകയാണ്: എന്ത് ദൃഷ്ടാന്തം കാണിച്ചാലും അവര്‍ വിശ്വസിക്കുകയില്ല എന്ന് ഞാന്‍ നിങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കളവ് മാത്രം പറയുന്ന കപടവിശ്വാസികളാണ് അവര്‍ സത്യത്തിലാണെന്നതിന് അല്ലാഹുവില്‍ ആണയിട്ട് പറയുക. മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിലെ ഓരോ സൂക്തവും ഓരോ ദൃഷ്ടാന്തമാണ് എന്നിരിക്കെ മറ്റേതൊരു ജനവിഭാഗവും അവരുടെ പക്കലുള്ള ഗ്രന്ഥത്തെ അവഗണിക്കുന്നതിനേക്കാള്‍ മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ അവഗണിക്കുന്നവരും പുച്ഛിച്ചുതള്ളുന്നവരുമായി മാറിയിരിക്കുകയാണ്. അതുവഴി കപടവിശ്വാസികളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത് അവരുടെ കാര്യത്തില്‍ സത്യമായി പുലരുകയാണ്. 17: 82 ല്‍, അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമാണെന്നും, ഫുജ്ജാറുകളായ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 9: 124 ല്‍, വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ അതില്‍ ആഹ്ളാദം കൊള്ളുന്നവരാണെന്നും; 9: 125 ല്‍, കപടവിശ്വാസികള്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക എന്നും പറഞ്ഞിട്ടുണ്ട്. 'ഓ ഹൃദയങ്ങളെയും ദൃഷ്ടികളെയും ചാഞ്ചാട്ടുന്നവനേ! എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍- അദ്ദിക്റില്‍-ഉറപ്പിച്ചുനിര്‍ത്തേണമേ' എന്ന് പ്രവാചകന്‍ എപ്പോഴും സുജൂദില്‍ പ്രാര്‍ത്ഥിച്ചിരുന്നു. 2: 14-15; 3: 183; 4: 78, 91, 140 വിശദീകരണം നോക്കുക.