أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنْزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِنْ رَبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
അല്ലാഹു അല്ലാത്തവരെ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കുകയോ? നിങ്ങളിലേക്ക് സ്പഷ്ടമാക്കപ്പെട്ട ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് അവനാണ് എന്നിരിക്കെ, അപ്പോള്‍ ആര്‍ക്കാണോ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളത് അവര്‍, നിശ്ചയം അത് തങ്ങളുടെ നാഥനില്‍നിന്ന് സത്യത്തോടുകൂടി ഇറക്കപ്പെട്ടതാണെന്ന് അറിയുന്നവരാണ്, അപ്പോള്‍ നിങ്ങള്‍ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
അല്ലാഹുവിനെ വിധികര്‍ത്താവായി അംഗീകരിക്കുക എന്ന് പറഞ്ഞാല്‍ വിശ്വാസിയാകാനുള്ള അവന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കുക എന്നതാണ്. ഗ്രന്ഥത്തെക്കു റിച്ച് അറിയേണ്ടതും നാഥന്റെ സംസാരവും ത്രികാലജ്ഞാനവുമായ അദ്ദിക്റില്‍ നിന്നാണ്. 16: 44 ല്‍ പറഞ്ഞ പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അ ദ്ദിക്ര്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വി ശ്വാസികള്‍ മാത്രമേ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിത ത്തിലും വിധി കല്പിക്കാനുള്ള ത്രാസ്സായി ഉപയോഗപ്പെടുത്തുകയുള്ളൂ. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത കാഫിറുകളും അക്രമികളും തെമ്മാടികളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 2: 147-148; 5: 49-50; 10: 57-58 വിശദീകരണം നോക്കുക.