( അൽ അന്‍ആം ) 6 : 116

وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ള അധികപേരെയും നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് വ്യതിചലിപ്പിക്കുന്നതുമാണ്, നിശ്ചയം അവര്‍ ഊഹങ്ങളെയല്ലാതെ പിന്‍പറ്റാത്തവരും നിശ്ചയം അവര്‍ നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാകുന്നു.

4: 118 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 നെയും പിശാച് പാട്ടിലാക്കുന്നതാണ്. അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ നിന്നുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളെ അദ്ദിക്ര്‍ പിന്‍പറ്റുന്ന പ്രവാചകനോ വിശ്വാസിയോ അനുസരിക്കാന്‍ പാടില്ല എന്ന് 33: 1, 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. 1: 7; 2: 78-79, 165-167; 4: 174-175 വിശദീകരണം നോക്കുക.