( അൽ അന്‍ആം ) 6 : 119

وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَيُضِلُّونَ بِأَهْوَائِهِمْ بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِالْمُعْتَدِينَ

അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടതില്‍ നിന്ന് ഭക്ഷിക്കാതിരിക്കാന്‍ നി ങ്ങള്‍ക്ക് എന്താണ് ന്യായം? നിശ്ചയം നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയിട്ടുള്ള ത് എന്തൊന്നാണെന്ന് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നിട്ടുള്ളതാണല്ലോ, ഏതൊന്നിലേക്കാണോ നിങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടത് അതും ഒഴികെ, നിശ്ചയം ജനങ്ങളില്‍ അധികപേരും യാതൊരു അറിവുമില്ലാതെ അവരുടെ ഇഷ്ടാനിഷ്ടങ്ങ ളെ ആസ്പദമാക്കി മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവര്‍ തന്നെയുമാകുന്നു, നി ശ്ചയം നിന്‍റെ നാഥന്‍, അവന്‍ തന്നെയാണ് അതിക്രമികളെക്കുറിച്ച് ഏറ്റവും അറിയുന്നവന്‍.

നിഷിദ്ധമാക്കിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമാണെന്ന് 2: 173; 5: 3 തുടങ്ങി യ സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അവയില്‍ നിന്നുള്ളതുതന്നെ നിര്‍ബന്ധിതാവസ്ഥയില്‍ പരിധി ലംഘിക്കാതെയും നിഷിദ്ധം തിന്നാന്‍ ആഗ്രഹിക്കാതെയും ഭക്ഷിക്കുകയാണെങ്കില്‍ വിരോധമില്ലെന്നും വ്യക്തമായി വിശദീകരിച്ചിരിക്കെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇ ഷ്ടാനിഷ്ടങ്ങള്‍ നിങ്ങള്‍ പിന്തുടരാന്‍ പാടില്ലെന്നാണ് വിശ്വാസികളോട് കല്‍പിക്കുന്ന ത്. 2: 32, 145; 3: 7, 19; 11: 14; 12: 22, 68; 27: 15, 40; 22: 8 തുടങ്ങി 62 സൂക്തങ്ങളില്‍ പറഞ്ഞ 'അറിവ്' അദ്ദിക്റാണ് എന്നിരിക്കെ അതില്ലാതെ വേറെ ഏത് അറിവുണ്ടായാലും അവര്‍ അവിവേകികളാണ്. അദ്ദിക്ര്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ട ശേഷം അതിനെ അവഗണിച്ച് ജീവിക്കുന്നവര്‍ അക്രമികളും ഭ്രാന്തന്‍മാരുമാണെന്നും അവരോട് അല്ലാഹു പ്രതികാരം ചെയ്യുമെന്നും 18: 5; 32: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അ ക്കൂട്ടര്‍ നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞത് ലോകരില്‍ ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 2: 120-121, 208; 5: 77-82; 6: 25-26 വിശദീകരണം നോക്കുക.