( അൽ അന്‍ആം ) 6 : 12

قُلْ لِمَنْ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ قُلْ لِلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ

നീ ചോദിക്കുക: ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും ആര്‍ക്കുള്ളതാണെന്ന്, നീ പറയുക: അല്ലാഹുവിനുള്ളതാണെന്ന്, അവന്‍ കാരുണ്യം തന്‍റെ സ്ഥായിയായ സ്വഭാവമായി രേഖപ്പെടുത്തിയിരിക്കുന്നു, അന്ത്യനാളില്‍ നിങ്ങളെ എല്ലാവരെയും അവന്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും-അതിന്‍റെ കാര്യത്തില്‍ സംശയമേയില്ല, ആരാണോ അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തിയത്, അപ്പോള്‍ അവര്‍ വിശ്വസിക്കുന്നവരാവുകയില്ല.

ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വചരാചരങ്ങളെയും ആറ് നാളുകളിലായി സൃഷ്ടിച്ച് സിംഹാസനസ്ഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ മറ്റാരുമില്ല. എന്നാല്‍ ത്രികാലജ്ഞാനവും നാഥന്‍റെ സംസാരവുമായ അദ്ദിക്ര്‍ കൊണ്ട് ഇക്കാര്യം മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്താന്‍ കടമപ്പെട്ട പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ ആ ദൗത്യം നിര്‍വഹിക്കുന്നില്ല. അല്ല, മനുഷ്യന് അവനെക്കുറിച്ച് ശരിക്കും അവന്‍ വിശ്വാസിയാണോ കാഫിറാണോ എന്ന കാഴ്ചപ്പാടുണ്ട്, അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞാലും ശരി എന്ന് 75: 14-15 സൂക്തങ്ങളിലും; ആരാണോ അവനവനെ സംസ്കരിക്കുകയും തന്‍റെ നാഥനെ ഓര്‍മ്മിക്കുകയും അതിനുവേണ്ടി നമസ്കരിക്കുകയും ചെയ്തത്, അവന്‍ വിജയിച്ചു എന്ന് 87: 14-15 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അവരവരെ തിരിച്ചറിഞ്ഞവര്‍ വിജയിച്ചു എന്നും, തിരിച്ചറിയാത്തവര്‍ പരാജയപ്പെട്ടു എന്നും 91: 9-10 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന്‍ എന്ന അവന്‍റെ സ്വഭാവം കൊണ്ടാണ് ഐഹികലോകത്തിലെങ്കിലും കാഫിറുകള്‍ ജീവിതം ആസ്വദിക്കട്ടെ എന്ന് കരുതി അവര്‍ക്ക് യഥേഷ്ടം വിഭവങ്ങള്‍ നല്‍കിയിട്ടുള്ളത്. നീതിയുക്തമായ വിചാരണക്കുവേണ്ടി ഒരു ദിനം നിശ്ചയിച്ചിട്ടുണ്ട്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി അദ്ദിക്റിനെ ഇവിടെ വെച്ച് ഉപയോഗപ്പെടുത്തി വിചാരണാദിനത്തില്‍ ഓരോരുത്തരെയും രക്ഷപ്പെടുത്തേണ്ടത് അവരവരുടെ തന്നെ ബാധ്യതയാണ്. അദ്ദിക്റില്‍ നിന്ന് സ്വന്തത്തെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞ് 6: 165 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിക്ക്േ സ്വര്‍ഗം സമ്പാദിക്കുന്നവരാണ് വിശ്വാസികള്‍. ഗ്രന്ഥം ലഭിച്ചിട്ട് അങ്ങനെ ചെയ്യാത്തവര്‍ അവരവരെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയതിന് അവരവരെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടി വരിക. 39: 15 ല്‍, അപ്പോള്‍ അവനെക്കൂടാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നവയെ നിങ്ങള്‍ സേവിച്ചു കൊണ്ടിരിക്കുക; നീ പറയുക: നിശ്ചയം തങ്ങളേയും തങ്ങളുടെ കുടുംബാംഗങ്ങളേയും വിധിദിവസം നഷ്ടപ്പെടുത്തിയവരാകുന്നു നഷ്ടപ്പെട്ട വരായവര്‍; അറിഞ്ഞിരിക്കുക, അതുതന്നെയാണ് വ്യക്തമായ നഷ്ടം! എന്നും; 42: 45 ല്‍, നരകശിക്ഷയിലേക്ക് അവര്‍ കൊണ്ടുവരപ്പെടുമ്പോള്‍ അവര്‍ അപമാനത്താല്‍ വിനീതരാകുന്നതായും ഒളികണ്ണിട്ട് അതിനെ നോക്കുന്നതായും നിനക്ക് കാണാം; വിശ്വാസിക ളായിരുന്നവര്‍ പറയുകയും ചെയ്യും: നിശ്ചയം നഷ്ടക്കാര്‍, വിധിദിവസം സ്വന്തത്തെയും തങ്ങളുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയവരാരോ, അവര്‍ തന്നെയാണ്; അറിഞ്ഞിരിക്കുക! നിശ്ചയം അക്രമികള്‍ സ്ഥായിയായ ശിക്ഷയിലാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 1: 2; 2: 121, 272; 4: 46; 6: 20 വിശദീകരണം നോക്കുക.