( അൽ അന്‍ആം ) 6 : 120

وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ

നിങ്ങള്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പ്രത്യക്ഷമായതിനെ വെടിയുവീന്‍, അതില്‍ നിന്നുള്ള പരോക്ഷമായതിനെയും, നിശ്ചയം കുറ്റം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാരോ, അവര്‍ വ്യാജം കെട്ടിച്ചമച്ചിരുന്നവരായതുകൊണ്ട് പ്രതിഫലം നല്‍ കപ്പെടുകതന്നെ ചെയ്യും. 

ജനങ്ങള്‍ പൊതുവെ കുറ്റമായിക്കാണുന്ന പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളില്‍ പ്രത്യക്ഷമായിട്ടുള്ളത്. ജനങ്ങള്‍ കാണാത്ത അവസ്ഥയില്‍ ത്രികാലജ്ഞാനിയായ നാഥന്‍ കാണുന്നില്ല എന്ന ബോധത്തില്‍ സ്വയം രഹസ്യമായി പ്രവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളാണ് പരോക്ഷമായിട്ടുള്ളത്. ഒരു കുറ്റം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചാല്‍ അത് കുറ്റമായി പരിഗണിക്കുകയില്ല, അത് പ്രവര്‍ത്തിച്ചാല്‍ അതിന് തക്കതായ ശിക്ഷ മാത്രമേ ലഭിക്കുകയുമുള്ളൂ. 5: 63 ല്‍ വിവരിച്ച പ്രകാരം മറ്റുള്ളവരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി പ്രേരിപ്പിച്ചാല്‍ അതിന്‍റെ പാപഭാരത്തിന്‍റെ ഒരു പങ്ക് പ്രേരിപ്പിച്ചവര്‍ക്ക് ലഭിക്കുന്നതാണ്. അതും പ്രത്യക്ഷമായ കുറ്റങ്ങളിലാണ് വരിക. 36: 12 ല്‍ പറഞ്ഞ പ്രകാരം പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങള്‍ അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ളത് തന്നെയായിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം 16: 24-25 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം അന്ത്യനാള്‍ വരെ വഴിപിഴപ്പിച്ച ജനതയുടെ പാപഭാരത്തില്‍ ഒരുപങ്ക് അവര്‍ വഹിക്കേണ്ടി വരും. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള 1000 ത്തില്‍ ഒന്നായ വിശ്വാസികള്‍ ഇന്ന് നരകത്തിലേക്കുള്ള 999 ല്‍ പെട്ട ഫുജ്ജാറുകളുടെ ജീവിതരീതി പിന്‍പറ്റുകയില്ല. 2: 62; 4: 85, 110-113; 9: 67-68 വിശദീകരണം നോക്കുക.