وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടതല്ലാത്തതില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കാവു ന്നതുമല്ല, നിശ്ചയം അത് കാപട്യമുളവാക്കുന്നത് തന്നെയാകുന്നു, നിശ്ചയം പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് നിങ്ങളോട് അവര്‍ തര്‍ക്കിക്കുന്നതിനുവേണ്ടി ബോധനം ചെയ്യുകതന്നെ ചെയ്യും, നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിശ്ചയം നിങ്ങള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പ ങ്കുചേര്‍ക്കുന്നവര്‍ തന്നെയുമായിരിക്കും.
അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തവയുടെ മാംസത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കാവുന്നതുമല്ല എന്ന് പറഞ്ഞതില്‍ നിന്ന് അറുക്കുമ്പോഴും തിന്നുമ്പോഴും ബിസ്മി ചൊല്ലിയതുകൊണ്ട് അനുവദനീയമാവുകയില്ല. അല്ലാഹുവിന് വേണ്ടി നീക്കിവെച്ചതും, 'ഇത് നിന്നില്‍ നിന്നുള്ളതാണ്, നിന്നിലേക്കുമാണ്' എന്ന് ആത്മാവുകൊണ്ട് സ്മരിച്ച് അറുത്തതും മാത്രമേ വിശ്വാസികള്‍ ഭക്ഷിക്കാവൂ. അല്ലാത്തവയെല്ലാം 5: 3 ലും 6: 145 ലും പറഞ്ഞ പ്രകാരം നിഷിദ്ധവും മാലിന്യവും കാപട്യമുളവാക്കുന്നതും അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കപ്പെട്ടവയെപ്പോലെയും പന്നിമാംസത്തെപ്പോലെയും നിഷിദ്ധവുമാണ്. നേര്‍ച്ചവഴിപാടുകളിലൂടെ നീക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ ഏതാണെങ്കിലും ബിസ്മി ചൊല്ലി തിന്നാല്‍ കുഴപ്പമില്ല എന്ന് പറയുന്നത് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അവരുടെ മിത്രങ്ങളോട് പല ഊഹാപോഹങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ബോധിപ്പിച്ച് കൊടുക്കുന്നുണ്ടെന്നതിന്‍റെ ഉദാഹരണങ്ങളില്‍ പെട്ടതാണ്. ഇസ്ലാമിലില്ലാത്ത സ്ത്രീധനം വാങ്ങി അതില്‍ നിന്ന് ഒരുവിഹിതം പുരോഹിതന്മാര്‍ക്കോ പള്ളികള്‍ക്കോ മതസംഘടനകള്‍ക്കോ അനാഥശാലകള്‍ക്കോ നല്‍കുകയാണെങ്കില്‍ അതിന് വിരോധമില്ലെന്നും; കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, പലിശ, ലോട്ടറി, മാരണം, മന്ത്രം, ജന ങ്ങളെ ചൂഷണം ചെയ്യല്‍ തുടങ്ങിയ ഏത് പൈശാചിക മാര്‍ഗങ്ങളിലൂടെ പണം സമ്പാദി ച്ചാലും ഒരുവിഹിതം ഇത്തരം പിശാചിന്‍റെ ഏജന്‍റുമാരായ പണ്ഡിത പുരോഹിതന്മാര്‍ ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കുകയാണെങ്കില്‍ നിഷിദ്ധമാവുകയില്ല എന്ന നയം സ്വീകരിക്കലും അതുപോലെത്തന്നെയാണ്. 55: 1-4 സൂക്തങ്ങള്‍ പ്രകാരം അദ്ദിക്ര്‍ ഓരോ ആത്മാവിനെയും സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കെ മനഃസാക്ഷിക്ക് വിരുദ്ധമായി ഏത് പ്രവൃത്തി ചെയ്താലും അത് പിശാചിന്‍റെ ബോധനത്തിന് അടിമപ്പെട്ടുകൊണ്ടായിരിക്കും. 75: 14-15 സൂക്തങ്ങളില്‍, അല്ല; മനുഷ്യന് അവനെക്കുറിച്ച് ശരിക്കും കാഴ്ചപ്പാടുണ്ട്, അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞാലും ശരി എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് ഇത്തരം തിന്മകള്‍ക്ക് പ്രേരണകള്‍ നല്‍കുന്ന അല്ലാഹു കൊന്നുകളഞ്ഞ തെമ്മാടികളായ കപടവിശ്വാസികളെ ഒരുകാര്യത്തിലും വിശ്വാസികള്‍ അനുസരിക്കരുതെന്നും അഥവാ അവരെ അനുസരിക്കുകയാണെങ്കില്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തവരായി മാറുന്നതാണെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 79; 3: 86, 91; 4: 91; 6: 112, 116 വിശദീകരണം നോക്കുക.