( അൽ അന്‍ആം ) 6 : 124

وَإِذَا جَاءَتْهُمْ آيَةٌ قَالُوا لَنْ نُؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَا أُوتِيَ رُسُلُ اللَّهِ ۘ اللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ۗ سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِنْدَ اللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ

അവര്‍ക്ക് ഒരു സൂക്തം വന്നുകിട്ടുകയാണെങ്കില്‍ അവര്‍ പറയും: അല്ലാഹു വിന്‍റെ പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന് ഞങ്ങള്‍ക്ക് നല്‍ക പ്പെടുന്നതുവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ, തന്‍റെ സന്ദേശം എങ്ങനെ എത്തിക്കണമെന്ന് ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാകുന്നു, ഭ്രാന്തന്‍മാരാ യവരെ അല്ലാഹുവിന്‍റെ പക്കല്‍ ചെറുതാക്കുകയും അവര്‍ ഗൂഢതന്ത്രം പ്ര യോഗിച്ചുകൊണ്ടിരുന്നവരായതിനാല്‍ അതികഠിനമായ ശിക്ഷ ബാധിപ്പിക്കു ന്നതുമാണ്.

ഏത് പുതിയ സൂക്തം അവതരിപ്പിക്കുമ്പോഴും മുമ്പ് അല്ലാഹുവിന്‍റെ പ്രവാചകന്‍ മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ള പാമ്പാകുന്ന വടി, കക്ഷത്തില്‍വെച്ചെടുത്താല്‍ പ്രകാ ശിക്കുന്ന കൈ, ഈസാക്ക് നല്‍കിയ കുഷ്ഠരോഗികളെയും അന്ധന്‍മാരെയും സുഖപ്പെടുത്താനുളള കഴിവ്, മരിച്ചവരെ ജീവിപ്പിക്കാനുളള കഴിവ്, സ്വാലിഹിന് നല്‍കിയ ഒട്ടകം തുടങ്ങിയ ദിവ്യാത്ഭുതങ്ങള്‍ നല്‍കപ്പെട്ടാലല്ലാതെ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുക യില്ല എന്നാണ് പ്രവാചകന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള്‍ പറഞ്ഞിരുന്നത്. 10: 90-92 ല്‍, ഫിര്‍ഔന്‍ കടലില്‍ മുങ്ങിച്ചാവാന്‍ തുടങ്ങിയപ്പോള്‍ 'ഞാന്‍ ഇസ്റാഈ ല്‍ സന്തതികള്‍ വിശ്വസിച്ച ഇലാഹില്‍ വിശ്വസിച്ചിരിക്കുന്നു, ഞാന്‍ സര്‍വ്വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ചവനായിരിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍ അല്ലാഹു പറഞ്ഞു: ഇപ്പോഴോ? ഇതിനുമുമ്പ് നീ നാശകാരികളില്‍ പെട്ടവനായിരുന്നല്ലോ, അപ്പോള്‍ ഇന്നേ ദിവസം പിന്‍ഗാമികള്‍ക്കൊരു ദൃഷ്ടാന്തമാക്കുന്നതിനുവേണ്ടി നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നതാണ്, എന്നാല്‍ നിശ്ചയം ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെത്തൊട്ട് പ്രജ്ഞയറ്റവര്‍ തന്നെയാണ് എന്നും; 10: 101 ല്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ജനതക്ക് ദി വ്യാത്ഭുതങ്ങളും മുന്നറിയിപ്പുകളും പ്രയോജനപ്പെടുകയില്ല എന്നും; 17: 59 ല്‍ ദൃഷ്ടാന്തങ്ങള്‍ നാം ഭയപ്പെടുത്താനല്ലാതെ അയക്കാറില്ല എന്നും പറഞ്ഞിട്ടുണ്ട്. അതായത് അവന്‍റെ സന്ദേശം ലോകര്‍ക്ക് എങ്ങനെ എത്തിക്കണം എന്ന് ഏറ്റവും അറിയുന്നവന്‍ യുക്തിജ്ഞ നും ത്രികാലജ്ഞാനിയുമായ അല്ലാഹു തന്നെയാണ്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാവരെയും സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരാക്കുമായിരുന്നു, എന്നാല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നിരിക്കെ ദിവ്യാത്ഭുതം പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് ബുദ്ധി ഉപയോഗപ്പെ ടുത്താത്ത ഭ്രാന്തന്‍മാരെ വിശ്വാസികളാക്കണമെന്ന് ആഗ്രഹിക്കാന്‍ പാടില്ല എന്നാണ് സൂക്തം പറയുന്നത്. മറിച്ച് ഒറ്റപ്പെട്ട വിശ്വാസി പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊ ണ്ടിരിക്കുന്ന അവരോട് 9: 73 ല്‍ വിവരിച്ച പ്രകാരം പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയാണ് വേണ്ടത്. അല്ലാഹുവിന്‍റെ പക്കലുള്ള ഉന്നത പദവിയും ആത്യന്തികമായ വിജയവും അദ്ദിക്ര്‍ പ്രചരിപ്പിച്ച് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിക്ക് മാത്രമാണ് ലഭിക്കുക. വിശ്വാസികള്‍ പ്രകാശവും മുഹൈമിനുമായ അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവരും അതിനെ ലോകരില്‍ വ്യാപിപ്പിക്കുന്നവരുമാണെങ്കില്‍ തെമ്മാടികളായ കപടവിശ്വാസി കളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ 9: 32 ല്‍ വിവരിച്ച പ്രകാരം അ തിനെ ഊതിക്കെടുത്തി അന്ധകാരം വ്യാപിപ്പിക്കാനാണ് ശ്രമിക്കുക. അക്കാരണത്താലാ ണ് അവര്‍ക്ക് 2: 85; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇഹത്തില്‍ നിന്ദ്യതയും പര ത്തില്‍ അതികഠിനമായ ശിക്ഷയും അനുഭവിക്കേണ്ടിവരുന്നത്. 3: 183; 6: 109-110 വിശദീകരണം നോക്കുക.