فَمَنْ يُرِدِ اللَّهُ أَنْ يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ
അപ്പോള്‍ ആരെയാണോ അല്ലാഹു അവന്‍റെ സന്‍മാര്‍ഗത്തിലാക്കുവാന്‍ ഉദ്ദേ ശിക്കുന്നത്, അവന്‍റെ നെഞ്ചിനെ ഇസ്ലാമിനുവേണ്ടി വിശാലമാക്കുന്നു, ആരെ യാണോ അവന്‍ വഴികേടിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്, അവന്‍ ആകാശത്തേ ക്ക് കയറിപ്പോകുന്നതുപോലെ അവന്‍റെ നെഞ്ചിനെ ഞെരുക്കത്താല്‍ കുടു സ്സായതാക്കി മാറ്റുന്നു, അപ്രകാരം വിശ്വാസികളാവാത്തവരുടെമേല്‍ അല്ലാ ഹു മാലിന്യമാക്കിയിരിക്കുകയാണ്.
അപ്പോള്‍ ഏതൊരുവന്റെ നെഞ്ചിനെയാണോ ഇസ്ലാമിലേക്ക് വിശാലമാക്കിക്കൊടുത്തത് -അവന്‍ തന്‍റെ നാഥനില്‍ നിന്നുള്ള പ്രകാശമായ അദ്ദിക്റിലുമാണ് നിലകൊള്ളുന്നത്; അല്ലാഹുവിന്‍റെ സ്മരണ ഉണ്ടാക്കുന്ന അദ്ദിക്റിനെത്തൊട്ട് ഹൃദയങ്ങള്‍ കഠിനമായി കല്ലിച്ചവര്ക്കാണ് നരകത്തിലെ വൈല്‍ എന്ന ചെരിവ്, അക്കൂട്ടര്‍ വ്യക്തമായ വഴികേടിലുമാണ് എന്ന് 39: 22 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു ഏറ്റവും നല്ല വര്‍ത്തമാനം അവതരിപ്പിച്ചു -ആലങ്കാരികവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നതുമായ സൂക്തങ്ങളടങ്ങിയ ഗ്രന്ഥം, അതിലെ സൂക്തങ്ങള്‍ കൊണ്ട് തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ തൊലികള്‍ രോമാഞ്ചം കൊള്ളുകയും പിന്നെ അവരുടെ തൊലികളും ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് തളിരിതമായി പ്രകമ്പിതരാകുന്നതുമാണ്, അതാണ് അല്ലാഹുവിന്‍റെ സന്മാര്‍ഗം. അദ്ദിക്ര്‍ കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നവരെ അതിലേക്ക് നയിക്കുന്നു, ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അവരെ മാര്‍ഗദര്‍ശനം ചെയ്യുന്നവരായി ആരുമില്ല എന്ന് 39: 23 ലും പറഞ്ഞിട്ടുണ്ട്. 94: 1 ല്‍, നിന്‍റെ നെഞ്ചിനെ നാം വിശാലമാക്കിയില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. ഇബ്രാഹീമിന്‍റെ ചര്യയില്‍ -ദീനില്‍- നിങ്ങളുടെമേല്‍ ഒരു ബുദ്ധിമുട്ടും കുടുസ്സും ഉണ്ടാക്കിയിട്ടില്ല എന്ന് 22: 78 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരു ആത്മാവിനും വിശ്വാസിയാവാന്‍ സാധ്യമല്ല, അപ്രകാരം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തവര്‍ക്ക് അദ്ദിക്റിനെ മാലിന്യമാക്കിയിരിക്കുന്നു എന്ന് 10: 99-100 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 44, 186; 3: 116; 6: 115-116 വിശദീകരണം നോക്കുക.