( അൽ അന്‍ആം ) 6 : 128

وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُمْ مِنَ الْإِنْسِ ۖ وَقَالَ أَوْلِيَاؤُهُمْ مِنَ الْإِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ

അവന്‍ അവരെ എല്ലാവരേയും ഒരുമിച്ചുകൂട്ടുന്നനാളില്‍: ഓ ജിന്നുകളുടെ കൂ ട്ടമേ, നിശ്ചയം മനുഷ്യരില്‍നിന്നുള്ള അധികപേരേയും നിങ്ങള്‍ പാട്ടിലാക്കിയിരിക്കുന്നുവല്ലോ? മനുഷ്യരില്‍നിന്നുള്ള അവരുടെ കൂട്ടുകാരായിരുന്നവര്‍ പറയുന്നതുമാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്, അങ്ങനെ അതേ അവസ്ഥയില്‍ ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചിരു ന്ന ക്ലിപ്തമായ അവധി എത്തുകയാണുണ്ടായത്, അല്ലാഹു പറയും: ശരി, ഇ നി നരകമാകുന്നു നിങ്ങളുടെ സങ്കേതം, അതില്‍ നിങ്ങള്‍ ശാശ്വതരുമാകുന്നു -അല്ലാഹു ഉദ്ദേശിച്ചവരൊഴികെ, നിശ്ചയം നിന്‍റെനാഥന്‍ യുക്തിജ്ഞനായ സ ര്‍വ്വജ്ഞാനി തന്നെയാകുന്നു.

വിചാരണാ ദിനം മലക്കുകളോട്: ഇക്കൂട്ടര്‍ നിങ്ങളെയാണോ സേവിച്ചുകൊണ്ടിരുന്നത് എന്ന് നാഥന്‍ ചോദിക്കുമെന്ന് 34: 40 ലും; നീ പരിശുദ്ധന്‍! അവരല്ല, നീ മാത്രമാണ് ഞങ്ങളുടെ സംരക്ഷകന്‍; അല്ല, അവര്‍ ജിന്നുകളെയായിരുന്നു സേവിച്ചിരുന്നത്, അവരി ല്‍ അധികപേരും ജിന്നുകളെക്കൊണ്ട് വിശ്വസിക്കുന്നവരുമായിരുന്നു എന്ന് മലക്കുകള്‍ മ റുപടി പറയുമെന്ന് 34: 41 ലും; ഇന്നേ ദിനം നിങ്ങള്‍ക്ക് പരസ്പരം ഉപകാരമോ ഉപദ്രവ മോ ചെയ്യാന്‍ സാധ്യമല്ല, നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകശിക്ഷ ഇപ്പോള്‍ രു ചിച്ചുകൊള്ളുക എന്ന് അക്രമികളായവരോട് നാഥന്‍ പറയുകയും ചെയ്യും എന്ന് 34: 42 ലും പറഞ്ഞിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 ഉം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിച്ച നരകക്കുണ്ഠത്തിലേക്കുള്ളവരും, 1000 ത്തില്‍ ഒന്നായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ച വിശ്വാസി സ്വര്‍ഗത്തിലേക്കുമാണ്. 

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതെ അതിനെ മൂടിവെക്കുന്ന പ്രവാചകന്‍റെ ജനതയില്‍ പെട്ട കപടവിശ്വാസികളും ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിച്ച് അതിന് വിരുദ്ധമായി ജീവിക്കുകവഴി അതിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ഫാജിറുകളുമാണ് 'ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്' എന്ന് പറയുന്നത്. 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജന വിഭാഗങ്ങള്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃ ഖിക്കാനോ ഇടവരികയില്ല. 4: 91 ല്‍ വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാലിനെ നബിയായും ദൈവമായും അംഗീകരിക്കുന്ന 8: 22 ല്‍ പറഞ്ഞ ഫുജ്ജാറുകളായ ദുഷ്ടജീവികളെ ഈ സാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതാണ്. ശേഷം 43: 60-61 ല്‍ വിവരിച്ച പ്രകാരം അവര്‍ ലൈംഗികബന്ധമില്ലാതെ ഇവിടെ ഈസായുടെ കീഴില്‍ മലക്കുകളുടെ സ്വഭാവത്തിലുള്ള ജീവിതം നയിക്കുന്നതുമാണ്. 

4: 145 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അക്രമികളുമായ നേതാക്കള്‍ നരകത്തില്‍ ശാശ്വതരായിരിക്കും. എന്നാല്‍ അവരെ പണ്ഡിതന്‍മാരെന്ന് തെറ്റിദ്ധരിച്ച് അ ന്ധമായി പിന്‍പറ്റിയിരുന്ന അനുയായികളെ അവര്‍ക്കുള്ള നരകശിക്ഷ അനുഭവിപ്പിച്ച് ക ഴിഞ്ഞശേഷം സ്വര്‍ഗത്തിലുള്ള അവരുടെ ബന്ധുക്കളായ വിശ്വാസികളെക്കൊണ്ട് ശുപാര്‍ ശചെയ്യിപ്പിച്ച് അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചേക്കും. അതാണ് സൂക്തത്തില്‍ 'അ ല്ലാഹു ഉദ്ദേശിച്ചവരൊഴികെ' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. നിശ്ചയം നിന്‍റെ നാഥന്‍ യു ക്തിജ്ഞനായ സര്‍വ്വജ്ഞാനിയാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഓരോരുത്തരെക്കുറി ച്ചും അവര്‍ സ്വര്‍ഗമാണോ നരകമാണോ ഇവിടെ പണിയുക, അവര്‍ എങ്ങനെയാണ് നര കത്തിന്‍റെ വഴിയില്‍ ചരിക്കാന്‍ ഇടയായത്, അവരെ പിഴപ്പിച്ചതാരാണ്, അതോ അവര്‍ സ്വയം പിഴച്ചതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാ ണ് അല്ലാഹു എന്നാണ്. 1: 3; 2: 26-27; 3: 106-107, 182; 6: 111-112 വിശദീകരണം നോക്കുക.