( അൽ അന്‍ആം ) 6 : 127

لَهُمْ دَارُ السَّلَامِ عِنْدَ رَبِّهِمْ ۖ وَهُوَ وَلِيُّهُمْ بِمَا كَانُوا يَعْمَلُونَ

അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ സമാധാന ഗേഹമുണ്ട്, അവന്‍ അവരുടെ രക്ഷാധികാരിയുമാകുന്നു-അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍.

സൂക്തത്തില്‍ പറഞ്ഞ സമാധാന ഗേഹം അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗമാണ്. അതിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ മനുഷ്യന്‍റെ നാലാം ഘട്ടമായ ഐഹികലോ കത്തുവെച്ച് സ്വര്‍ഗ്ഗം പണിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനും അല്ലാഹുവിനെ പരിചയപ്പെടുത്താനും ജീവിതലക്ഷ്യം പരിചയപ്പെ ടുത്താനും ലക്ഷ്യം വെച്ച് അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുകയും ചെയ്യേണ്ട തുണ്ട്. 2: 257, 286; 3: 136; 7: 205-206 വിശദീകരണം നോക്കുക.