( അൽ അന്‍ആം ) 6 : 129

وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ

അപ്രകാരം അക്രമികളായ ചിലരെ നാം ചിലര്‍ക്ക് കൂട്ടുകാരാക്കുന്നതാണ്, അ വര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി.

അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ് അക്രമികള്‍. അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടവ രായതിനാലാണ് മനുഷ്യര്‍ മറ്റ് സൃഷ്ടികളെക്കാള്‍ ശ്രേഷ്ഠരായത്. അപ്പോള്‍ ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കേണ്ട ബാധ്യത മനുഷ്യന്‍റേതാണ,് അല്ലാത്തപക്ഷം അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകമാണ്. നരകശിക്ഷയില്‍ അവര്‍ ഇരുവരും പങ്കുചേരേണ്ടിവ രും. അദ്ദിക്റിനെ മൂടിവെച്ച് നരകകവാടത്തില്‍ നിന്ന് മനുഷ്യരെ നരകത്തിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്ന അക്രമികളായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ ഇഹത്തിലെന്നപോ ലെ പരത്തിലും കൂട്ടുകാരാക്കുന്നതാണ്. യഥാര്‍ത്ഥ കാഫിറുകളും ഭ്രാന്തന്മാരുമായ ഇവര്‍ നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, പഴിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 43: 67 ല്‍, നാഥന്‍റെ തൃപ്തിയിലല്ലാത്ത അഥവാ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത ബന്ധങ്ങളെല്ലാം വിധിദിവസം പരസ്പരം ശത്രുതയിലായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ നിങ്ങള്‍ (ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും) ഇന്നേദിനം പരസ്പരം ഉപകാരം ചെയ്യു ന്നവരല്ല, നിശ്ചയം നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാവേണ്ടവരുമാണ് എന്ന് 14: 22; 43: 39; 59: 16-17 എന്നീ സൂക്തങ്ങളില്‍ പറഞ്ഞത് വായിച്ചിട്ടുള്ളത് ലോകരില്‍ ഫുജ്ജാറുകളാണ്. 2: 254; 3: 182; 6: 21, 31-33 വിശദീകരണം നോക്കുക.