( അൽ അന്‍ആം ) 6 : 13

وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ ۚ وَهُوَ السَّمِيعُ الْعَلِيمُ

രാത്രിയിലും പകലിലും നിലകൊള്ളുന്ന ഒന്ന് അവനുള്ളതാകുന്നു, അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയുമാകുന്നു.

ഉറക്കവും മയക്കവുമില്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചനാഥന്‍ പകലിലായാലും രാത്രിയിലായാലും എപ്പോള്‍ എവിടെവെച്ച് ഏത് പ്ര വൃത്തി ചെയ്താലും കാണുന്നുണ്ട്, അവനില്‍ നിന്ന് ആകാശഭൂമികളില്‍ എവിടെയും ഒന്നും മറഞ്ഞുനില്‍ക്കുന്നില്ല. ത്രികാലജ്ഞാനിയായ അവന്‍ ആകാശഭൂമികളില്‍ നടക്കുന്നതെല്ലാം തന്നെ ആദ്യമേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടു ണ്ട്. ആ ഗ്രന്ഥം തന്നെയാണ് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍. അപ്പോള്‍ അല്ലാഹുവിന്‍റെ ഭരണഘടനയും മുഹൈമിനുമായ അദ്ദിക്ര്‍ മുറു കെപ്പിടിച്ച് നിലകൊള്ളുന്നവര്‍ക്ക് രാത്രിയോ പകലോ എവിടെവെച്ചും ഒരു ആപത്തും സംഭവിക്കുകയില്ല. ഓരോരുത്തരും 17: 13-14 ല്‍ പറഞ്ഞ പ്രകാരം തന്‍റെ കര്‍മരേഖ പിരടിയില്‍ വഹിക്കുന്നുണ്ട്. വിധിദിവസം കര്‍മങ്ങള്‍ വിലയിരുത്താനുള്ള ത്രാസായ ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ്. അതുകൊണ്ട് ആരാണോ നാലാം ഘട്ടമായ ഐഹികലോകത്ത് 7: 8-9 ല്‍ വിശദീകരിച്ചതുപോലെ സത്യമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നാഥനെ ക ണ്ടുകൊണ്ട് ഇവിടെ ജീവിക്കുന്നത്, അവര്‍ക്ക് മാത്രമേ ത്രാസില്‍ തൂക്കം ലഭിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 2: 168-169 ല്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മപുസ്തകത്തെക്കുറിച്ച് ബോധമില്ലാതെ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. 2: 107, 255; 4: 78-79; 18: 101-106 വിശദീകരണം നോക്കുക.