( അൽ അന്‍ആം ) 6 : 131

ذَٰلِكَ أَنْ لَمْ يَكُنْ رَبُّكَ مُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا غَافِلُونَ

അത്; നിന്‍റെ നാഥന്‍ ഒരു നാടിനെയും അക്രമപരമായി നശിപ്പിക്കുന്നവനല്ല, അതിലെ നിവാസികള്‍ പ്രജ്ഞയറ്റവരായിരിക്കുമ്പോള്‍.

ഞാന്‍ കാഫിറായിരുന്നു എന്ന് സമ്മതിക്കാതെ അല്ലാഹു ഒരാളെയും നരകത്തി ലേക്ക് ഇടുകയില്ല. നാഥന്‍ നിഷ്പക്ഷവാനായിരിക്കെ ഓരോരുത്തരുടേയും ഏഴാം ഘട്ട ത്തിലേക്കുള്ള നരകം അല്ലെങ്കില്‍ സ്വര്‍ഗം ഓരോ ആത്മാവും നാലാംഘട്ടമായ ഐഹികലോകത്തുവെച്ച് സമ്പാദിക്കുന്നതാണ്. സ്വര്‍ഗത്തില്‍നിന്ന് എല്ലാവരെയും ഭൂമിയിലേക്ക് നിയോഗിച്ചയക്കുമ്പോള്‍, എന്‍റെ സന്‍മാര്‍ഗ്ഗം നിങ്ങള്‍ക്ക് വന്നുകിട്ടും, അപ്പോള്‍ ആ സ ന്‍മാര്‍ഗ്ഗം വന്നുകിട്ടിയാല്‍ ആരാണോ അതിനെ പിന്‍പറ്റുന്നത്, അവരുടെമേല്‍ ഭയപ്പെടാനും അവര്‍ക്ക് ദുഃഖിക്കാനും ഇടവരികയില്ല എന്ന് 2: 38 ലും; ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തത്, അവര്‍ നരകത്തിന്‍റെ സഹവാസികളാകുന്നു എന്ന് 2: 39 ലും പറഞ്ഞിട്ടുണ്ട്. 39: 32 ല്‍, സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ കളവാക്കി തള്ളിപ്പറഞ്ഞവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണെന്നും, അത്തരം കാഫിറുകള്‍ക്ക് നരകത്തില്‍ പാര്‍പ്പിടം പോരെയോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടുക എന്ന ഒരു നിബന്ധന ഈ സൂക്തങ്ങളിലെല്ലാം കാണാം. അറിവില്ലാതെ അബദ്ധമാര്‍ഗ്ഗം സ്വീകരിച്ചതിന്‍റെ പേരില്‍ ഞങ്ങളെ പിടികൂടുകയാണോ എന്ന് ചോദിക്കാതിരിക്കാനും ഞങ്ങളെ നീ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയില്ല, ഞങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗം കാട്ടിത്തന്നതുമില്ല എന്ന് ഒരാളും നാഥന്‍റെ അടുക്കല്‍ ഒഴികഴിവ് പറയാതിരിക്കാനും വേണ്ടിയാണ് അവരെ ഗ്രന്ഥത്തിന്‍റെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഉ ണര്‍ത്തുന്ന അദ്ദിക്റിനെ മൂടിവെച്ച് എല്ലാവരും അക്രമികളും തെമ്മാടികളുമാകുമ്പോഴാ ണ് ഏതൊരു നാടും നശിപ്പിക്കപ്പെട്ടിട്ടുള്ളത്. 8: 33 ല്‍, നീ അവരിലുള്ള കാലത്തോളവും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്ന കാലത്തോളവും അല്ലാഹു അവരെ ശിക്ഷിക്കുന്നവനാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ ഉള്ള കാലത്തോളം എന്ന് പറഞ്ഞതു കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റിന്‍റെ വഴിയില്‍ ജീവിച്ച് പ്രവാചകന്‍റെ ജീവിതം സാക്ഷ്യം വഹിക്കുന്ന ഒരു വിശ്വാസി ഉള്ള കാലത്തോളം എന്നാണ്. പ്രപഞ്ചം നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചും തള്ളിപ്പറഞ്ഞും ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ പ്രവാ ചകന്‍റെ ജീവിതം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരുടെ മേല്‍ സാക്ഷ്യം വഹിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് അവര്‍ 2: 62 ല്‍ വിവരിച്ച പ്രകാരം ഇഹത്തിലും പരത്തിലും ശി ക്ഷിക്കപ്പെടുന്നവരാവുകയില്ല. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രപഞ്ചനാഥനെ പരിചയപ്പെടുത്താനുള്ള ഹൃദയത്തിന്‍റെ ഭാഷയിലുള്ള വ്യക്തവും സ് പഷ്ടവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുന്നതുമാണ്. 5: 49, 59; 6: 115-116; 9: 67-68 വിശദീകരണം നോക്കുക.