( അൽ അന്‍ആം ) 6 : 133

وَرَبُّكَ الْغَنِيُّ ذُو الرَّحْمَةِ ۚ إِنْ يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنْ بَعْدِكُمْ مَا يَشَاءُ كَمَا أَنْشَأَكُمْ مِنْ ذُرِّيَّةِ قَوْمٍ آخَرِينَ

നിന്‍റെ നാഥന്‍ ഐശ്വര്യവാനും കാരുണ്യമുടയവനുമാണ്, അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളയുകയും മറ്റുചില ജനങ്ങളുടെ സന്തതിക ളില്‍ നിന്ന് നിങ്ങളെ നട്ടുവളര്‍ത്തിക്കൊണ്ടുവന്നതുപോലെ നിങ്ങളുടെ സ്ഥാന ത്ത് അവന്‍ ഉദ്ദേശിക്കും പ്രകാരം മറ്റൊരു ജനതയെ നട്ട് വളര്‍ത്തിക്കൊണ്ടുവന്ന് നിങ്ങള്‍ക്കുശേഷം പ്രതിനിധികളായി നിയോഗിക്കുകയും ചെയ്യുന്നതാണ്.

പ്രപഞ്ചനാഥനായ അല്ലാഹു ആരുടെയും ആവശ്യമില്ലാത്ത സ്വയം പര്യാപ്തനും ഐശ്വര്യവാനുമാണ്. അവന്‍ ഐശ്വര്യവും കാരുണ്യവുമായ അദ്ദിക്ര്‍ എല്ലാ മനുഷ്യര്‍ ക്കും പഠിപ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ ആരാണോ അദ്ദിക്ര്‍ വന്നുകിട്ടി ഉപയോഗപ്പെടുത്തി നാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്നത്, അവന്‍ മാത്രമാണ് നാഥന്‍റെ വീടായ സ്വര്‍ഗ്ഗത്തി ലേക്ക് തിരിച്ചുപോവുക. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതിരിക്കുക യും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ പിശാചി ന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കാണ് പോവുക. 6: 45-47 ല്‍ വിവരിച്ച പ്രകാരം കഴി ഞ്ഞുപോയ ഓരോ ജനതയും അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പിശാ ചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അക്രമികളും തെമ്മാടികളുമായപ്പോഴാണ് അവര്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ നാട്ടിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെയും കൂടെയുള്ള വി ശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തുകയും പിന്നെ അവരില്‍ നിന്ന് ഒരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ട് വരികയുമാണ് ചെയ്തിട്ടുള്ളത്. 

 രക്ഷപ്പെടുത്തപ്പെട്ട വിശ്വാസികളില്‍ നിന്നുള്ള സന്തതി പരമ്പരകള്‍ 6: 112 ല്‍ പ റഞ്ഞ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള പിശാചുക്കളുടെ പ്രേരണയാല്‍ കാ ലക്രമേണ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ച് പോയി. അ ങ്ങനെ അവസാനം 4: 163 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകന്‍ മുഹമ്മദിനെ മുമ്പ് വ ന്നിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ കൊണ്ട് പ്രപഞ്ച നാഥന്‍ നിയോഗിക്കുകയുണ്ടായി. അങ്ങനെ നാഥന്‍റെ സന്ദേ ശം പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികളുടെ ഒരു ചെറിയ സംഘം രൂപപ്പെട്ടു. 

 എന്നാല്‍ 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങ ള്‍ക്ക് ശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ന രകത്തിന്‍റെ വിറകുകളായി മാറി. അതോടുകൂടി വിശ്വാസികളുടെ ഒരു സംഘം ലോക ത്തെവിടെയും ഇല്ലാതായി. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകളുടെ എല്ലാ സംഘടനകളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടതും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 30: 30-32 ല്‍ പറഞ്ഞ മുശ്രിക്കുകളുമാണ്. അതുകൊ ണ്ട് ഇനി 6: 89-90 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അതിനെ മൂടിവെക്കാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ ഏല്‍പിക്കുന്നതാണ്. ഒറ്റപ്പെട്ട വിശ്വാസിയിലൂടെയാണ് ആ ദൗത്യം നിര്‍വ്വഹിക്കപ്പെടുക. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന അത്തരം ഒറ്റപ്പെട്ട വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട പ്രാര്‍ ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 85, 133; 6: 123; 10: 47-48 വിശദീകരണം നോക്കുക.