( അൽ അന്‍ആം ) 6 : 132

وَلِكُلٍّ دَرَجَاتٌ مِمَّا عَمِلُوا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ

എല്ലാ ഓരോരുത്തര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചുള്ള പദവികളുണ്ട്, നിന്‍റെ നാഥന്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനൊന്നുമല്ല.

17: 13-14 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ അല്ലാഹു ഓരോരുത്തരുടെ യും കര്‍മ്മരേഖ അവരുടെ പിരടികളില്‍ ബന്ധിച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റി ല്‍ അവന്‍റെ നടപടിക്രമങ്ങളെല്ലാം വിവരിച്ചിട്ടുമുണ്ട്. അപ്പോള്‍ ആരാണോ അദ്ദിക്റിനെ ഐഹികലോകത്ത് പ്രകാശവും തെളിവുമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത,് അവരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്ഥായിയായിട്ടുള്ളത്. 53: 39 ല്‍, മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് പറഞ്ഞതിന്‍റെ പൊരുളും അതുതന്നെയാണ്. ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ആരാണ് ചരിക്കുന്നതെന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് മരണവും ജനനവും സൃഷ്ടിച്ചിട്ടുള്ളതെന്ന് 11: 7; 18: 7; 67: 2 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് തെളിവ് ഉദ്ധരിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പരലോകത്ത് ത്രാസ്സില്‍ തൂക്കവും പദവിയും ലഭിക്കുകയുള്ളൂ. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള പ്ര വര്‍ത്തനങ്ങളെല്ലാം വഴിപിഴച്ചതും ത്രാസ്സില്‍ തൂക്കം ലഭിക്കാത്തതുമാണ് എന്ന് 2: 186; 7: 8-9; 18: 103-106; 47: 8-9 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 34: 33 അവസാനിക്കുന്നത് അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനല്ലാതെ അവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ ഒക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ്. 36: 54 ല്‍, ഇന്നേദിനം ഒരു ആത്മാവും അല്‍പം പോലും അനീതി കാണിക്കപ്പെടുകയില്ല, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 148; 6: 59, 104, 117 വിശദീകര ണം നോക്കുക.