( അൽ അന്‍ആം ) 6 : 135

قُلْ يَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ فَسَوْفَ تَعْلَمُونَ مَنْ تَكُونُ لَهُ عَاقِبَةُ الدَّارِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ

നീ പറയുക; ഓ എന്‍റെ ജനമേ! നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക, നിശ്ചയം ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം! അപ്പോള്‍ ആര്‍ക്കാണ് നല്ല പര്യവസാനഭവനമെന്ന് നിങ്ങള്‍ അറിയുകതന്നെ ചെയ്യും, നി ശ്ചയം അവന്‍ അക്രമികളെ വിജയം വരിപ്പിക്കുകയില്ല തന്നെ.

അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളോട്: 'നിങ്ങള്‍ നിങ്ങളുടെ ജീവിതരീതിയില്‍ മുന്നോട്ട് പോവുക. ഞാന്‍ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവനാണ്; അപ്പോള്‍ ആര്‍ക്കാണ് നല്ല പരിണിതി എന്ന് കാത്തിരുന്നുകാണാം, നിശ്ചയം അക്രമികള്‍ ഒരു നിലക്കും വിജയം വരിക്കുകയില്ല തന്നെ' എന്ന് പറയാന്‍ ഒറ്റപ്പെട്ട വിശ്വാസി ഈ സൂക്തത്തിലൂടെ കല്‍പിക്കപ്പെട്ടിരിക്കുന്നു. 39: 39-40 സൂക്തങ്ങളില്‍, 'ഓ എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഞാനും പ്രവര്‍ത്തിക്കുന്നവനാണ്. ആര്‍ക്കാണ് നിന്ദ്യമായതും സ്ഥായിയായതുമായ ശിക്ഷ വരുന്നത്' എന്ന് അടുത്തുതന്നെ നിങ്ങള്‍ അറിയും' എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. അദ്ദിക്റില്‍ നിന്ന് തടയുന്ന വിധത്തിലുള്ള കളിയും തമാശയും കേട്ടാല്‍ നീ അതിനെ അവഗണിക്കുകയും അവരോട്: ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളും (നിങ്ങള്‍ക്ക് പോ കാം), ഞങ്ങള്‍ അവിവേകികളുടെ മാര്‍ഗം അന്വേഷിക്കുന്നവരല്ല എന്ന് പറയാന്‍ 28: 55 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി, അതിനെ മൂടിവെച്ച് നരകം സമ്പാദിച്ചുകൊണ്ടിരിക്കുന്ന 999 ല്‍ പെട്ട കാഫിറുകളോട് 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും' അഥവാ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതിയും എന്ന് പ്രഖ്യാപിക്കാനാണ് 109: 6 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 5: 51; 6: 10, 21, 68 വിശദീകരണം നോക്കുക.