( അൽ അന്‍ആം ) 6 : 134

إِنَّ مَا تُوعَدُونَ لَآتٍ ۖ وَمَا أَنْتُمْ بِمُعْجِزِينَ

നിശ്ചയം നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്തോ, അത് വന്നെത്തുകതന്നെ ചെയ്യും, നിങ്ങള്‍ അതിനെ അതിജയിക്കുന്നവരൊന്നുമ ല്ല തന്നെ.

പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കുറിച്ച് 17: 107-109 ല്‍ 'അവര്‍ക്ക് നാഥന്‍റെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി സാഷ്ടാഗത്തില്‍ വീഴുന്നതാണ്; ഞങ്ങളുടെ നാഥന്‍ പരിശുദ്ധനാണ്, അവന്‍റെ വാഗ്ദത്തങ്ങളെല്ലാം സത്യമായി പുലരാനുള്ളത് തന്നെയായിരിക്കുന്നു എന്ന് അവര്‍ ആത്മഗ തം ചെയ്യുന്നതുമാണ്; അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖം കുത്തി സാഷ്ടാംഗം വീഴുമ്പോള്‍ അവര്‍ക്ക് ഭയഭക്തി വര്‍ധിക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

 ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കു ന്ന യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ ഗ്രന്ഥത്തില്‍ 15 സൂക്തങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവരായതിനാല്‍ വിധിദിവസം ഒറ്റ സാഷ് ടാംഗ പ്രണാമത്തിന് വിളിക്കപ്പെടുമ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല എന്ന് 68: 42-43 ല്‍ പറഞ്ഞത് അവരാണ് വായിച്ചിട്ടുള്ളത്. പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റി ക്കൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, വാദിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 110; 3: 5, 30, 185; 6: 27-28 വിശദീകരണം നോക്കുക