( അൽ അന്‍ആം ) 6 : 138

وَقَالُوا هَٰذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لَا يَطْعَمُهَا إِلَّا مَنْ نَشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لَا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ ۚ سَيَجْزِيهِمْ بِمَا كَانُوا يَفْتَرُونَ

അവര്‍ പറയുകയും ചെയ്യുന്നു: ഈ കന്നുകാലികളും വിളകളും സുരക്ഷിതമാണ്, നാം ഉദ്ദേശിക്കുന്നവരല്ലാതെ അവ ഭക്ഷിക്കുകയില്ല, അവര്‍ മെനഞ്ഞെടുത്ത ധാരണയാല്‍; വേറെ ചില കാലികളോ, അവയുടെ മുതുകുകള്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; മറ്റു ചില കാലികളോ, അവയുടെമേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുകയില്ല, അവന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട്. അവര്‍ പ്രതിഫലം നല്‍കപ്പെടുന്നവരാവുകതന്നെ ചെയ്യും, അവര്‍ കള്ളം കെട്ടിച്ചമക്കു ന്നവരായിരുന്നതിനാല്‍.

മക്കാമുശ്രിക്കുകള്‍ ജല്‍പിച്ചിരുന്ന അല്ലാഹുവിന്‍റെ പങ്കാളികള്‍ക്ക് കന്നുകാലികളും വിളവുകളും അവര്‍ നേര്‍ച്ചയായി നീക്കിവെച്ചിരുന്നു. അവ എല്ലാവര്‍ക്കും ഭക്ഷിക്കാ ന്‍ പാടുണ്ടായിരുന്നില്ല. പുരോഹിതന്‍മാര്‍ക്കും ഭാരവാഹികള്‍ക്കും മാത്രമേ അവയില്‍ നിന്ന് ഭക്ഷിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ വ്യാജം കെട്ടിച്ചമച്ച് പറയുന്നതാ ണ് എന്നാണ് അല്ലാഹു പറയുന്നത്. വേറെചില കാലികളോ, അവയുടെ മുതുകുകള്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ വിവക്ഷ ഹജ്ജ് നാളുകളില്‍ ബലിയര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളുടെ മേല്‍ സവാരി ചെയ്യുന്നതും ഭാരം വഹിപ്പിക്കുന്നതും അവര്‍ നിഷിദ്ധമായി ഗണിച്ചിരുന്നതുപോലെത്തന്നെ 5: 103 ല്‍ പറഞ്ഞ ബഹീറ,സാഇബ, വ സ്വീല, ഹാം തുടങ്ങിയ ഇനങ്ങളില്‍ നീക്കിവെച്ച മൃഗങ്ങളിലും സവാരി ചെയ്യുന്നതും അ വയെ ക്കൊണ്ട് ഭാരം വഹിപ്പിക്കുന്നതും നിഷിദ്ധമായി കണക്കാക്കിയിരുന്നു എന്നാണ്. എന്നാല്‍ ഇത്തരം ദുരാചാരങ്ങളെല്ലാം ഗ്രന്ഥത്തിലൂടെ അല്ലാഹു തിരുത്തുകയുണ്ടായി. 22: 33 ല്‍ ബലിമൃഗങ്ങളെക്കുറിച്ച്, നിങ്ങള്‍ക്ക് അവയില്‍ വ്യക്തമായ അവധിവരെ ഉപയോഗങ്ങളുണ്ട്, പിന്നെ അവയുടെ സ്ഥാനം അതിപുരാതന ഗേഹമായ കഅബത്തിങ്കലാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ചില കന്നുകാലികളുടെ പുറത്ത് സവാരി ചെയ്യു മ്പോഴും അവയുടെ പാല്‍ കറക്കുമ്പോഴും അറുക്കുമ്പോഴും ഭക്ഷിക്കുമ്പോഴുമൊന്നും അ വര്‍ അല്ലാഹുവിന്‍റെ നാമം സ്മരിച്ചിരുന്നില്ല. ഇതിനോട് അനുബന്ധിച്ചാണ് 6: 118 ല്‍, നി ങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടതില്‍ നിന്ന് ഭക്ഷിക്കണമെന്നും; 6: 119 ല്‍, നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നിട്ടുണ്ടെന്നിരി ക്കെ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തുകൊണ്ട് ഭക്ഷിക്കുന്നില്ല എന്നും; 6: 121 ല്‍, അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തത് നിങ്ങള്‍ ഭക്ഷിക്കരുത് എന്നുമുള്ള സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. 

 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ക്രോഡീകരിക്കപ്പെട്ട ഗ്ര ന്ഥം നല്‍കപ്പെടാതിരുന്ന മക്കാമുശ്രിക്കുകളെക്കാളും മദീനയിലുണ്ടായിരുന്ന വേദത്തിന്‍റെ ആളുകളായിരുന്ന ജൂത-ക്രൈസ്തവരെക്കാളും വികലമായ വിശ്വാസാചാരങ്ങള്‍ കൊ ണ്ടുനടക്കുന്നത്. അല്ലാഹുവിന്‍റെ പേരിലല്ലാതെ നേര്‍ച്ചയായി നീക്കിവെച്ച ഭക്ഷണസാ ധനങ്ങളെല്ലാം കാപട്യമുളവാക്കുന്ന മാലിന്യമാണെന്ന് 5: 3 ലും 6: 145 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ പൂര്‍വ്വികരുടെ ചര്യകള്‍ അന്ധമായി പിന്‍പറ്റുന്നവരെക്കുറിച്ച് 43: 21 ല്‍ അല്ലാഹു ചോദിക്കുന്നു. അതോ ഇവര്‍ ഇതിനുമു മ്പ് നാം നല്‍കിയ ഗ്രന്ഥം മുറുകെപ്പിടിക്കുന്നവരാണെന്നുണ്ടോ എന്നും; 43: 22 ല്‍, അല്ല, അവര്‍ പറയുന്നു: നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെ ഒരു ചര്യയില്‍ കണ്ടു, അവരുടെ കാല്‍പാടുകള്‍ ഞങ്ങള്‍ അടിതെറ്റാതെ പിന്തുടരുകയാണ് എന്നും; 43: 23 ല്‍, അപ്രകാരം നിനക്കുമുമ്പ് ഒരു നാട്ടിലേക്കും ഒരു മുന്നറിയിപ്പുകാരനെ അയച്ചിട്ടില്ല-അതി ലെ സുഖലോലുപന്‍മാര്‍ ഇങ്ങനെ പറഞ്ഞിട്ടല്ലാതെ: നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു ചര്യയില്‍ കണ്ടു, നിശ്ചയം ഞങ്ങള്‍ അവരുടെ ചര്യ പിന്‍പറ്റുന്ന പിന്‍ഗാമികളാകുന്നു എന്നും; 43: 24 ല്‍, പ്രവാചകന്‍മാര്‍ ചോദിച്ചു: നിങ്ങളുടെ പിതാക്കന്‍മാരില്‍ നി ങ്ങള്‍ കണ്ടെത്തിയതിനേക്കാളും സന്‍മാര്‍ഗം ഞങ്ങള്‍ കൊണ്ടുവന്നാലും നിങ്ങള്‍ അവ രുടെ മാര്‍ഗം തന്നെയാണോ പിന്‍പറ്റുക? ജനത മറുപടി നല്‍കി: നിശ്ചയം ഞങ്ങള്‍ നി ങ്ങള്‍ എന്തും കൊണ്ടാണോ അയക്കപ്പെട്ടത്, അതിനെ നിഷേധിക്കുന്നവര്‍ തന്നെയാണ് എന്നും; 43: 25 ല്‍, അപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു, അപ്പോള്‍ സത്യത്തെ തള്ളിപ്പറഞ്ഞവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുക എന്നും പറഞ്ഞിട്ടുണ്ട്. 

16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗ വും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച യഥാര്‍ത്ഥ മുസ്ലിംകള്‍ എന്നിരിക്കെ അദ്ദിക്റിനെ തള്ളിപ്പറയുക എ ന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ യഥാര്‍ത്ഥ ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 6: 112 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ സംഘത്തില്‍ പെ ട്ട ഫുജ്ജാറുകള്‍ കൊണ്ടുനടക്കുന്ന ചര്യകളെല്ലാം തന്നെ ഗ്രന്ഥത്തിന് വിരുദ്ധവും നരകക്കുണ്ഠത്തിലേക്ക് നയിക്കുന്നതുമാണ്. 2: 208; 4: 43, 63; 6: 110-111 വിശദീകരണം നോക്കുക.