( അൽ അന്‍ആം ) 6 : 139

وَقَالُوا مَا فِي بُطُونِ هَٰذِهِ الْأَنْعَامِ خَالِصَةٌ لِذُكُورِنَا وَمُحَرَّمٌ عَلَىٰ أَزْوَاجِنَا ۖ وَإِنْ يَكُنْ مَيْتَةً فَهُمْ فِيهِ شُرَكَاءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ

അവര്‍ പറയുകയും ചെയ്യുന്നു: ഈ കാലികളുടെ വയറ്റിലുള്ളത് ഞങ്ങളില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്ക് പ്രത്യേകമാകുന്നു, ഞങ്ങളുടെ ഇണകള്‍ക്ക് അത് നിഷിദ്ധവുമാകുന്നു, ഇനി അത് ശവമാവുകയാണെങ്കില്‍ അപ്പോള്‍ അവര്‍ ഇ രുകൂട്ടരും അതില്‍ പങ്കാളികളാവുന്നതുമാണ്, അവരുടെ ഈ ജല്‍പനങ്ങള്‍ക്ക് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുകതന്നെ ചെയ്യും, നിശ്ചയം അവന്‍ യുക്തി ജ്ഞനായ സര്‍വ്വജ്ഞാനി തന്നെയാകുന്നു.

നേര്‍ച്ചമൃഗങ്ങളുടെ വയറ്റില്‍ വളരുന്ന കുട്ടികളുടെ മാംസം അവരിലുള്ള പുരുഷ ന്‍മാര്‍ക്ക് മാത്രമേ ഭക്ഷിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ കുട്ടി ഗര്‍ഭപാത്രത്തി ല്‍ വെച്ച് ജീവന്‍ പോവുകയാണെങ്കില്‍ ആണിനും പെണ്ണിനും അതിന്‍റെ മാംസം ഭക്ഷിക്കാമായിരുന്നു. അഥവാ നല്ല സാധനങ്ങളാണെങ്കില്‍ പുരുഷന്‍മാര്‍ക്കും മോശപ്പെട്ടതാ ണെങ്കില്‍ സ്ത്രീകള്‍ക്കുമെന്ന രീതിയായിരുന്നു മക്കാമുശ്രിക്കുകള്‍ അവലംബിച്ചിരുന്നത്. ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വഴി പിശാചിനെ അനുസരിച്ചതിന് അ ല്ലാഹു തക്കതായ പ്രതിഫലം നല്‍കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് പുരുഷന്മാര്‍ ഭക്ഷണം കഴിച്ചതിനുശേഷം ബാക്കിയുള്ളതില്‍ നിന്ന് മാത്രമേ സ്ത്രീകള്‍ ക്ക് ഭക്ഷണംകഴിക്കാവൂ എന്ന അലിഖിത സമ്പ്രദായം ഇത്തരം ദുരാചാരങ്ങള്‍ക്ക് സമാനമായ ഉദാഹരണമാണ്. 24: 61 ല്‍, വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒ രുമിച്ചോ അല്ലെങ്കില്‍ ചെറിയചെറിയ കൂട്ടങ്ങളായോ അല്ലെങ്കില്‍ ഒരേ പാത്രത്തില്‍ നിന്ന് അവരവര്‍ക്ക് ആവശ്യമുള്ളത്ര ഭക്ഷണമെടുത്ത് ഒറ്റക്കൊറ്റക്കായിട്ടോ കഴിക്കാമെന്ന അ ല്ലാഹുവിന്‍റെ കല്‍പനയൊന്നും ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിച്ച് വി ല്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയതിനാല്‍ ആത്മാവിനെ പരിഗണിക്കാത്ത ഫുജ്ജാറുകള്‍ പരിഗണിക്കുന്നില്ല. ത്രികാലജ്ഞാനിയി ല്‍ നിന്നുള്ള 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ മൂടിവെച്ചു കൊണ്ടും ത ള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെ സേവിക്കുകവഴി ലോകം നശിപ്പിക്കുന്നതിനുവേണ്ടി ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഫു ജ്ജാറുകളും തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 2: 24; 4: 91; 8: 22 വിശദീകരണം നോക്കുക.