( അൽ അന്‍ആം ) 6 : 140

قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِ ۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ

അറിവില്ലാതെ വിഡ്ഢികളായിക്കൊണ്ട് തങ്ങളുടെ സന്താനങ്ങളെ വധിക്കു ന്നവരായവരും അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് അല്ലാഹു ത ങ്ങള്‍ക്കേകിയ വിഭവങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തവര്‍ നിശ്ചയം നഷ്ടത്തിലകപ്പെട്ടിരിക്കുന്നു; നിശ്ചയം അവര്‍ വഴിപിഴച്ചുകഴിഞ്ഞു, അവര്‍ ഒരിക്കലും സന്മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരായതുമില്ല.

6: 137 ല്‍ വിശദീകരിച്ച പ്രകാരം യഥാര്‍ത്ഥ അറിവായ അദ്ദിക്റില്ലാതെ തങ്ങളുടെ സന്താനങ്ങളെ വധിക്കുന്നവരും, 2: 173; 5: 3 സൂക്തങ്ങളില്‍ നിഷിദ്ധമായ ഭക്ഷണവിഭവങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിച്ച് തന്നിരിക്കെ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെ ട്ടിച്ചമച്ച് ഭക്ഷണവിഭവങ്ങള്‍ നിഷിദ്ധമാക്കുന്നവരും വഴിപിഴച്ചവരും ജീവിതം നഷ്ടപ്പെട്ടവരും തന്നെയാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പൂര്‍വ്വിക പിതാക്കളു ടെ മാര്‍ഗ്ഗം അടിതെറ്റാതെ പിന്‍പറ്റുകയാണ് എന്നുപറഞ്ഞുകൊണ്ട് നിധി ലഭിക്കുന്നതി നും മാറാവ്യാധികള്‍ സുഖപ്പെടുന്നതിനും മറ്റും മക്കളെ ബലിയര്‍പ്പിക്കുന്നവരും വൈവാഹിക ജീവിതത്തിലെ അനീതി മുന്നില്‍ കണ്ടുകൊണ്ട് പെണ്‍മക്കളെ ഭ്രൂണഹത്യ നടത്തുന്നവരും അല്ലാഹുവില്‍ നിന്നുള്ള സന്‍മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത യഥാ ര്‍ത്ഥ കാഫിറുകളാണ്. വിവാഹ ജീവിതത്തിലും മരണാനന്തര ചടങ്ങുകളിലുമെല്ലാം അവിവേകികള്‍ കൊണ്ടുനടന്നിരുന്ന ദുരാചാരങ്ങളും ഭാരങ്ങളും ഇറക്കിവെക്കുന്നതിനും ജീ വിത ക്ലേശങ്ങളാകുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് നീതിയുക്തവും സത്യസന്ധവുമാ യ സമാധാന ജീവിതം മനുഷ്യര്‍ക്ക് കാണിച്ച് തരുന്നതിനും വേണ്ടിയാണ് മുഹമ്മദിനെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളതെന്നും പ്രകാശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ള തെന്നും ഗ്രന്ഥത്തില്‍ 7: 156-157 ല്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ് ഗ്രന്ഥം തൊടാത്ത ഇതര ജനവിഭാഗങ്ങളെക്കാള്‍ ഇത്തരം വഴികേടുകള്‍ ഏറ്റവും കൂടുതലുള്ളത്. പിശാചി നെ തൃപ്തിപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ ഏത് മനുഷ്യപ്പിശാചുക്കള്‍ പഠിപ്പിച്ചതാണെങ്കിലും അത് പിന്‍പറ്റുന്നവര്‍ വഴിപിഴച്ചവരും നഷ്ടപ്പെട്ടവരുമാണ്. അവരവരുടെ ദുര്‍മാ ര്‍ഗത്തിന് പിശാചിനെത്തന്നെയും കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് 14: 22 ല്‍ പിശാച് തന്നെ പറയുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നിരിക്കെ തങ്ങളുടെ വഴി കേടിന് കാക്ക-കാരണവന്‍മാരെയോ മഹാത്മാക്കളെയോ മാതാപിതാക്കളെയോ മറ്റാരെയെങ്കിലുമോ പഴിചാരി രക്ഷപ്പെടാന്‍ സാധിക്കുകയില്ല. 25: 17-18 ല്‍ പറഞ്ഞ പ്രകാരം അ ദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ അദ്ദിക്റിന്‍റെ വെ ളിച്ചത്തിലല്ലാതെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകവഴി ലോകത്തെത്തന്നെ ഇരു ട്ടിലേക്കും നാശത്തിലേക്കുമാണ് നയിക്കുന്നതെന്ന് ഈ സൂക്തം മുന്നറിയിപ്പ് നല്‍കുന്നു. ഗ്രന്ഥം തൊടാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂ തര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഇവരുടെ ഈ ജീവിത ശൈലി കാ രണം ഇസ്ലാമിനെത്തന്നെ വെറുക്കുന്നുണ്ടെങ്കില്‍ അതിനുള്ള ശിക്ഷകൂടി വഹിക്കേ ണ്ടിവരിക ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 1: 7; 4: 167; 23: 7 വിശദീകരണം നോക്കുക.