( അൽ അന്‍ആം ) 6 : 147

فَإِنْ كَذَّبُوكَ فَقُلْ رَبُّكُمْ ذُو رَحْمَةٍ وَاسِعَةٍ وَلَا يُرَدُّ بَأْسُهُ عَنِ الْقَوْمِ الْمُجْرِمِينَ

ഇനി അവര്‍ നിന്നെ തള്ളിപ്പറഞ്ഞ് കളവാക്കുന്നുവെങ്കില്‍ അപ്പോള്‍ നീ പറ യുക: നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു, അവന്‍റെ ദണ്ഡനം ഭ്രാന്തന്‍മാരായ ഒരു ജനതയെത്തൊട്ട് തടുക്കാന്‍ കഴിയുന്നതുമല്ല.

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയും 6: 47, 55 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം "നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു, എന്നാല്‍ അവന്‍ അദ്ദിക്റിനെ തള്ളിപ്പറയുന്ന അക്രമികളായ ഭ്രാന്തന്‍ ജനതയോട് പ്രതികാരം ചെ യ്യുന്നവനുമാണ്" എന്നാണ് പറയേണ്ടത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്മാരെയോ നബിമാരെയോ പിന്‍പറ്റാതെ ഫുജ്ജാര്‍ കിതാബുക ള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിന് വേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്. ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളിലും പറഞ്ഞ ഭ്രാന്തന്മാര്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 2: 251; 4: 43-44; 6: 31-33 വിശദീകരണം നോക്കുക.