( അൽ അന്‍ആം ) 6 : 149

قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ

നീ പറയുക: അപ്പോള്‍ അല്ലാഹുവിങ്കലാണ് അവസാന തീരുമാനം, അപ്പോള്‍ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ മുഴുവനും സന്‍മാര്‍ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു.

36: 70 ല്‍, വ്യക്തവും സ്പഷ്ടവുമായ അദ്ദിക്ര്‍ ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെ മേല്‍ ശിക്ഷാവചനം സ്ഥാപിതമാകുന്നതിനും വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 4: 174-175 ല്‍ വിവരിച്ച പ്രകാരം പ്രകാശവും തെളിവുമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുകയും മനുഷ്യരുടെ ഐക്യവും ശാന്തിയും സമാധാനവുമായ ജീവിതം നിലവി ല്‍ വരണമെന്ന ലക്ഷ്യത്തോടുകൂടി ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന വിശ്വാസിക്ക് അത് അനുകൂലമായി സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്യുന്നതാണ് എ ന്ന് 6: 89-90 ല്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് എതിരായി അവര്‍ വായിച്ച സൂക്തങ്ങള്‍ വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക എന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 6: 130 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കുകയില്ല.

ആരാണോ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ സിജ്ജീന്‍ പട്ടികയിലുള്ള ത ന്‍റെ വിധി സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി തിരുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തി ലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് വിജയം വരിക്കുക. 2: 119 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനോ പ്രവാചകന്മാരോ നബിമാരോ വിശ്വാസികളോ ഒ രാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. കാരുണ്യമായ അദ്ദിക്റി നെ സത്യപ്പെടുത്താത്തവരെല്ലാം തന്നെ ദീനില്‍ ഭിന്നിച്ചവരാണെന്നും അത്തരം മുഴുവ ന്‍ മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കപ്പെടുമെന്നും 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 2: 256-257; 3: 79, 185; 6: 117 വിശദീകരണം നോക്കുക.