( അൽ അന്‍ആം ) 6 : 148

سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِنْ شَيْءٍ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِنْ قَبْلِهِمْ حَتَّىٰ ذَاقُوا بَأْسَنَا ۗ قُلْ هَلْ عِنْدَكُمْ مِنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِنْ تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنْتُمْ إِلَّا تَخْرُصُونَ

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായവര്‍ പറയുക തന്നെ ചെയ്യും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വ്വ പിതാക്കളോ അവനില്‍ പങ്കുചേര്‍ക്കുന്നവരാകുമായിരുന്നില്ല, ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല, അപ്രകാരം അവര്‍ക്ക് മുമ്പുള്ള സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവര്‍ പറഞ്ഞിട്ടുണ്ട്, നമ്മുടെ ദണ്ഡനം രുചിക്കുന്നതുവരെ; നീ ചോദിക്കുക: നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടെങ്കില്‍ അപ്പോള്‍ അതിനെ നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പുറപ്പെടുവിക്കുക, നിശ്ചയം നിങ്ങള്‍ ഊഹങ്ങളെയല്ലാതെ പിന്‍പറ്റാത്തവരും നിശ്ചയം നിങ്ങള്‍ നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാകുന്നു.

എക്കാലത്തും ഉറപ്പുനല്‍കുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ആയിരത്തില്‍ തൊള്ളായിരത്തിതൊണ്ണൂറ്റി ഒമ്പതും ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ച് പുലര്‍ത്തുന്ന നരകത്തിലേക്കുള്ളവരുമാണ്. അവരെക്കുറിച്ച് 16: 35 ല്‍, അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ പറയുകയും ചെയ്യുന്നു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വ്വപിതാക്കളോ അവനെക്കൂടാതെ മറ്റൊന്നിനേയും സേവിക്കുമായിരുന്നില്ല, അവനെക്കൂടാതെ ഞങ്ങള്‍ യാതൊന്നും നി ഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല, അപ്രകാരം തന്നെയാണ് അവര്‍ക്ക് മുമ്പുള്ള വരും പ്രവര്‍ത്തിച്ചിട്ടുള്ളത്, അപ്പോള്‍ പ്രവാചകന്‍മാരുടെ മേല്‍ സന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കലല്ലാതെ മറ്റെന്ത് ഉത്തരവാദിത്തമാണ് ഉള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള ഫുജ്ജാറുകളുടെ സ്വഭാവം അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുക എന്നതായിരുന്നു. 10: 18 ല്‍, അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയാത്തവരെ സേവിക്കുന്നവരും ഇക്കൂട്ടര്‍ അല്ലാഹുവിന്‍റെ പക്കല്‍ ഞങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നവരാണ് എന്ന് പറയുന്നവരുമാണ്. നീ അവരോട് ചോദിക്കുക: നിങ്ങള്‍ ആകാശഭൂമികളില്‍ അല്ലാഹുവിന് അറിയാത്തത് പറഞ്ഞുകൊടുക്കുകയാണോ? അല്ലാഹുവാകട്ടെ, അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തങ്ങളില്‍നിന്നെല്ലാം അത്യുന്നതനും അതീവ പരിശുദ്ധനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 49: 16 ല്‍, ആകാശഭൂമികളിലുള്ളതെല്ലാം ത്രികാലജ്ഞാനിയായ അവന് അറിവുള്ളതായിരിക്കെ നിങ്ങള്‍ അല്ലാഹുവിനെ നിങ്ങളുടെ ദീന്‍ പഠിപ്പിക്കുകയാണോ എന്ന് ചോദിക്കാന്‍ അന്ന് പ്രവാചകനും ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയും കല്‍പിക്കപ്പെട്ടിരിക്കുന്നു. 

45: 22 ല്‍, ആകാശഭൂമികളെ അല്ലാഹു ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ള ത്-എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പ്രതിഫലം കൊടുക്കുന്നതിന് വേ ണ്ടി, അവരോട് അല്‍പം പോലും അനീതി കാണിക്കപ്പെടുകയില്ല എന്നും; 45: 23 ല്‍, അ പ്പോള്‍ തന്‍റെ ഇച്ഛയെ ഇലാഹായി വെച്ചവനെ നീ കണ്ടുവോ, അല്ലാഹു അറിവോടുകൂടി ത്തന്നെ അവനെ വഴിപിഴപ്പിച്ചിരിക്കുകയാണ്, അവന്‍റെ കേള്‍വിക്കും ഹൃദയത്തിനും അവന്‍ മുദ്രവെച്ചിരിക്കുന്നു, അവന്‍റെ കാഴ്ചയുടെ മുകളില്‍ ഒരു ആവരണവുമുണ്ട്, അപ്പോള്‍ അ ല്ലാഹുവിന് ശേഷം ആരാണ് അവനെ സന്മാര്‍ഗത്തിലാക്കാനുള്ളത്-നിങ്ങള്‍ ഹൃദയംകൊണ്ട് സ്മരിക്കുന്നില്ലെയോ എന്നും; 45: 24 ല്‍, അത്തരം അക്രമികള്‍ പറയുകയും ചെ യ്യുന്നു: ജീവിതമെന്നാല്‍ ഈ ഐഹികലോകത്തുള്ളത് മാത്രമാണ്, ഇവിടെ നാം ജനിക്കുന്നു, മരിക്കുന്നു, കാലമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല, അവരുടെപക്കല്‍ യാതൊരു അറിവുമില്ല, നിശ്ചയം അവര്‍ ഊഹങ്ങളെയല്ലാതെ പിന്‍പറ്റുന്നില്ല എന്നും; 45: 25 ല്‍, അ ത്തരക്കാരുടെമേല്‍ നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍ ഞങ്ങളുടെ മണ്‍മറഞ്ഞുപോയ പിതാക്ക ന്‍മാരെ ഇങ്ങോട്ട് കൊണ്ടുവരിക എന്നല്ലാതെ മറ്റൊരു വാദവും അവര്‍ക്ക് ഉണ്ടാവുകയി ല്ല എന്നും പറഞ്ഞിട്ടുണ്ട്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 6: 115-116 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഊഹാപോഹങ്ങള്‍ പിന്‍പറ്റുന്നവരാണ്. അപ്പോള്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസി ഇത്തരം ഫു ജ്ജാറുകളില്‍ നിന്നുള്ള ഏതെങ്കിലും ഒരുവനെ അനുസരിക്കുകയാണെങ്കില്‍ അവന്‍ വി ശ്വാസിയെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് വ്യതിചലിപ്പിച്ച് കളയുന്ന തും അങ്ങനെ അവന്‍ അക്രമിയും തെമ്മാടിയുമായി നരകക്കുണ്ഠത്തില്‍ പ്രവേശിക്കുന്ന തുമാണ്. 4: 78-79 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായും അദ്ദിക്റിനെ അവന്‍റെ സംസാരമായും പരിഗണിക്കാത്തവരാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം പിശാചിനാല്‍ പാട്ടിലാ ക്കപ്പെട്ട, അദ്ദിക്റിനെ തള്ളിപ്പറയുകവഴി ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായ ഫുജ്ജാറുകള്‍ പറയുക 'നരകവും സ്വര്‍ഗവുമെല്ലാം അല്ലാഹു നല്‍കുന്നതാണ്, എന്നല്ലാതെ അത് തെരഞ്ഞെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമൊന്നുമില്ല' എന്നാണ്. 2: 6-7, 286; 4: 150-151; 9: 28-30 വി ശദീകരണം നോക്കുക.