قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ
നീ പറയുക: നിശ്ചയം എന്‍റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ ഒരു വമ്പിച്ച നാളിലെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
ഇതേ സൂക്തം 39: 13 ലും ആവര്‍ത്തിച്ചിട്ടുണ്ട്. പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ചരിക്കുന്ന വിശ്വാസി മാത്രമേ പരലോകത്തിന് ഐഹികലോക ജീവിതത്തെക്കാള് പ്രാധാന്യം കൊടുത്ത് ഇവിടെ ജീവിക്കുകയുള്ളൂ. നാഥനെ നിഷ്പക്ഷവാനാ യി അംഗീകരിക്കുന്ന അവന്‍ ശാന്തിയും സമാധാനവും കൈവരിച്ച് മനുഷ്യരുടെ ഐക്യം പുലരണമെന്ന ലക്ഷ്യത്തോടുകൂടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും 1000 സമുദായങ്ങളില്പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടി ഫലവൃക്ഷ ങ്ങള് വെച്ചുപിടിപ്പിക്കുകയും ജൈവകൃഷി ചെയ്യുകയും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സ്വര്‍ഗം പണിയുന്നതാണ്. അങ്ങനെ ചെയ്യാത്ത ഫുജ്ജാറുക ളെല്ലാം തന്നെ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പിശാചിനെ സേവിക്കുന്നവരും നശീകര ണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരുമാണ്. അതുകൊണ്ടാണ് അവരെ 8: 22 ല്‍ ചിന്താശ ക്തി നഷ്ടപ്പെട്ട ദുഷ്ടജീവികള് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. 2: 152; 3: 108; 7: 205-206 വി ശദീകരണം നോക്കുക.