( അൽ അന്‍ആം ) 6 : 151

قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُمْ مِنْ إِمْلَاقٍ ۖ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ

നീ പറയുക: നിങ്ങള്‍ വരുവീന്‍, നിങ്ങളുടെമേല്‍ നിങ്ങളുടെ നാഥന്‍ നിഷിദ്ധമാക്കിയിട്ടുള്ളതെന്താണെന്ന് നാം നിങ്ങള്‍ക്ക് വിശദീകരിച്ച്തരാം, നിങ്ങള്‍ ഒ ന്നിനെയും അവനെക്കൊണ്ട് പങ്കുചേര്‍ക്കാതിരിക്കുക, മാതാപിതാക്കളോട് ഏ റ്റവും നല്ലതുകൊണ്ട് വര്‍ത്തിക്കുകയും ചെയ്യുക, ദാരിദ്ര്യത്തില്‍ നിങ്ങള്‍ നി ങ്ങളുടെ സന്താനങ്ങളെ കൊല്ലാതിരിക്കുകയും ചെയ്യുക, നാമാണ് നിങ്ങളെ യും അവരെയും ഊട്ടുന്നത്, നീചവൃത്തികളോട്-അതില്‍നിന്നുള്ള പ്രത്യക്ഷമായതാകട്ടെ പരോക്ഷമായതാകട്ടെ-നിങ്ങള്‍ അടുക്കാതിരിക്കുകയും ചെയ്യു ക, അല്ലാഹു വധിക്കല്‍ നിഷിദ്ധമാക്കിയ ഒരു ആത്മാവിനെയും നിങ്ങള്‍ ന്യാ യം കൊണ്ടല്ലാതെ വധിക്കാതിരിക്കുകയും ചെയ്യുക, അതെല്ലാം കൊണ്ടാണ് അവന്‍ നിങ്ങളോട് ഊന്നി ഉപദേശിക്കുന്നത്, നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെ ആകണമെന്നതിനുവേണ്ടി.