ثُمَّ آتَيْنَا مُوسَى الْكِتَابَ تَمَامًا عَلَى الَّذِي أَحْسَنَ وَتَفْصِيلًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً لَعَلَّهُمْ بِلِقَاءِ رَبِّهِمْ يُؤْمِنُونَ
പിന്നെ നാം മൂസാക്ക് ഗ്രന്ഥം നല്‍കുകയുമുണ്ടായി-നന്മയുടെ മാര്‍ഗം സ്വീകരിച്ചവന്‍റെമേല്‍ അത് ഏറ്റവും നല്ലനിലക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടി, എല്ലാ ഓരോ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചതും സന്‍മാര്‍ഗവും കാരുണ്യവുമായിക്കൊണ്ടുള്ള ഗ്രന്ഥം, അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകുന്നതിനുവേണ്ടി.
ഒറ്റ ഗ്രന്ഥത്തിന്‍റെ ഭാഗമായുള്ള എല്ലാകാര്യങ്ങളും പൂര്‍ണ്ണമായി വിശദീകരിച്ചിട്ടു ള്ള സന്മാര്‍ഗവും കാരുണ്യവുമായ ഗ്രന്ഥം തന്നെയായിരുന്നു മൂസാക്ക് നല്‍കിയിരുന്നത്. നാലാം ഘട്ടമായ ഇവിടെ ഏറ്റവും നല്ലതായ അത് ഉപയോഗപ്പെടുത്തി ജീവിച്ച് ആ റാം ഘട്ടത്തില്‍ അല്ലാഹുവിനോട് ഉത്തരം പറയാന്‍ തയ്യാറാകുന്നതിന് വേണ്ടിയാണ് അ ത് നല്‍കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഏവര്‍ക്കുമുള്ള ഗ്രന്ഥം ത്രികാലജ്ഞാനിയില്‍ നി ന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. നന്മയുടെ മാര്‍ഗം സ്വീകരിച്ച വിശ്വാസികള്‍ക്ക് മാത്രമേ അത് സന്മാര്‍ഗവും കാരുണ്യവുമാവുകയുള്ളൂ. അദ്ദിക്ര്‍ പരിശുദ്ധന്മാരല്ലാതെ ഉള്‍ക്കൊള്ളുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞിട്ടുണ്ട്. 46: 10 ല്‍, നിങ്ങ ള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ, സത്യമായ ഈ ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് ഉള്ളതാവുകയും എന്നാല്‍ നിങ്ങള്‍ അത് നിഷേധിക്കുകയും ചെയ്യുന്നു, ഇതുപോലുള്ളൊരു ഗ്ര ന്ഥത്തിന് ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരാള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യു ന്നു, അവര്‍ അതില്‍ വിശ്വസിച്ചു, നിങ്ങള്‍ അതിനെ അഹങ്കാരപൂര്‍വ്വം നിഷേധിക്കുകയാണെങ്കില്‍, നിശ്ചയം അല്ലാഹു അത്തരം അക്രമികളെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്നും; 46: 11 ല്‍, സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വസിച്ചവരോട് കാഫിറുകള്‍ പറയുകയും ചെയ്യുന്നു: ഇതില്‍ നന്മയുണ്ടായിരുന്നുവെങ്കില്‍ നിങ്ങളേക്കാള്‍ മുമ്പ് ഞങ്ങള്‍ അതില്‍ വിശ്വസിക്കുമായിരുന്നു, അവര്‍ അതുകൊണ്ട് സന്മാര്‍ഗം നേടിയില്ലെന്ന് മാത്രമല്ല, അത് പണ്ടുകാലം മുതലേ കെട്ടിച്ചമച്ചുണ്ടാക്കിയ പഴമ്പുരാണങ്ങളാണെന്ന് പറയുക യും ചെയ്യും എന്നും; 46: 12 ല്‍, അതിന് മുമ്പാവട്ടെ, മൂസായുടെ ഇമാമും കാരുണ്യവുമായ ഗ്രന്ഥവുമുണ്ട്, ഇതാകട്ടെ അതിനെ സത്യപ്പെടുത്തുന്നതും അറബിഭാഷയിലുള്ളതും അ ക്രമികളെ താക്കീത് ചെയ്യുന്നതും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സ ന്തോഷവാര്‍ത്താദായകവുമാണ് എന്നും പറഞ്ഞിട്ടുണ്ട്. 4: 174-175; 5: 48; 6: 25-26 വിശദീ കരണം നോക്കുക.