( അൽ അന്‍ആം ) 6 : 153

وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ

നിശ്ചയം ഇത് തന്നെയാണ് എന്‍റെ നേരെചൊവ്വെയുള്ള പാത, അപ്പോള്‍ നി ങ്ങള്‍ അത് പിന്‍പറ്റുക, അവന്‍റെ പാതയെത്തൊട്ട് നിങ്ങളെ ഭിന്നിപ്പിക്കുന്ന മ റ്റു പാതകളൊന്നുംതന്നെ നിങ്ങള്‍ പിന്‍പറ്റുകയുമരുത്, അതുകൊണ്ടാണ് അ വന്‍ നിങ്ങളെ ഊന്നി ഉപദേശിക്കുന്നത്, നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ തന്നെയാകണമെന്നതിനുവേണ്ടി.

പ്രവാചകന്‍ ഒരു നേര്‍രേഖ വരച്ചു, പിന്നീട് അതിന്‍റെ ഇടതും വലതുമായിക്കൊണ്ട് അനേകം രേഖകള്‍ വരച്ചു, ശേഷം മധ്യത്തിലുള്ള നേര്‍രേഖ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഇതാണ് നേരെചൊവ്വെയുള്ള പാത, അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള ഈ ഏകപാതയുടെ സമീപം ഇടതും വലതുമായിക്കൊണ്ടുള്ള മറ്റുപാതകളെല്ലാം പിഴച്ചവയും നരകത്തിലേക്ക് നയിക്കുന്നവയുമാണ്, പിശാച് മനുഷ്യനെ അവകളിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കും' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

2: 142; 3: 51, 101; 4: 68, 175; 6: 126, 153 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാത അദ്ദിക്ര്‍ തന്നെയാണ്. അത് മാത്രമാണ് അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള ഏകപാതയും ടിക്കറ്റും. ഫുജ്ജാറുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന 999 പാതകളും ഗ്രന്ഥങ്ങളുമെല്ലാം പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് എത്തിപ്പെടാനുള്ളതാണ്. 2: 2 ല്‍ വിവരിച്ച പ്രകാരം, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സന്മാര്‍ഗമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള അല്ലാഹുവിന്‍റെ പാതയില്‍ നിലകൊള്ളുന്നവനാണ് വിശ്വാസി. അത്തരം വിശ്വാസി 1: 7 വായിക്കുമ്പോള്‍ 'കോപിക്കപ്പെട്ട കപടവിശ്വാസികളുടെയും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുടെയും മാര്‍ഗത്തിലല്ല' എന്നാണ് കരുതേണ്ടത്. 3: 7 ല്‍ വിവരിച്ച ഫാജിറുകളും കാഫിറുകളും അടങ്ങിയ ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും 15: 44 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ 7 കവാടങ്ങളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 1: 5; 4: 68-70; 118; 5: 15-16; 6: 117, 126 വിശദീകരണം നോക്കുക.