( അൽ അന്‍ആം ) 6 : 155

وَهَٰذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ

അനുഗ്രഹീതമായ ഈ ഗ്രന്ഥമാവട്ടെ, അതിനെ നാമാണ് അവതരിപ്പിച്ചിരിക്കു ന്നത്, അപ്പോള്‍ നിങ്ങള്‍ അതിനെ പിന്‍പറ്റുക, അവനെ സൂക്ഷിക്കുന്നവരു മാവുക-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകതന്നെ വേണമെന്നതിനുവേണ്ടി.

41: 41-43 ല്‍, അദ്ദിക്ര്‍ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമാണെന്നും അത് അവതരിപ്പിച്ചിട്ടുള്ളത് യുക്തിജ്ഞനും സ്വയം സ്തുത്യര്‍ഹനുമായവനില്‍ നിന്നാണെന്നും അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്നവര്‍ക്ക് അതികഠിനമായ ശിക്ഷയാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭരവും 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശ ദീകരണവും 6: 155 ല്‍ പറഞ്ഞ അനുഗ്രഹീതവുമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ പിന്‍പറ്റുകയും അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അനുഗ്രഹിക്കപ്പെടുകയുള്ളൂ. 7: 204 ല്‍, ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്ര ന്ഥം നിങ്ങള്‍ വായിച്ച് കേള്‍പ്പിക്കപ്പെട്ടാല്‍ നിങ്ങള്‍ അത് ശ്രദ്ധിച്ചുകേള്‍ക്കുകയും മൗനം ദീക്ഷിക്കുകയും ചെയ്യുവിന്‍-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകതന്നെ വേണമെന്നതിനുവേ ണ്ടി എന്നും പറഞ്ഞിട്ടുണ്ട്. 21: 50 ല്‍, ഇത് അനുഗ്രഹീതമായ ഒരു ഉണര്‍ത്തലാണ്, നാമാ ണ് അതിനെ അവതരിപ്പിച്ചിട്ടുള്ളത്, നിങ്ങള്‍ അതിനോട് വിരോധം വെക്കുന്നവരാകുന്നുവോ എന്ന് ചോദിച്ചിട്ടുണ്ട്. 2: 152; 7: 157-158 വിശദീകരണം നോക്കുക.