( അൽ അന്‍ആം ) 6 : 156

أَنْ تَقُولُوا إِنَّمَا أُنْزِلَ الْكِتَابُ عَلَىٰ طَائِفَتَيْنِ مِنْ قَبْلِنَا وَإِنْ كُنَّا عَنْ دِرَاسَتِهِمْ لَغَافِلِينَ

നിങ്ങള്‍ പറയാതിരിക്കാന്‍, നിശ്ചയം ഞങ്ങളുടെ മുമ്പുള്ള രണ്ട് വിഭാഗക്കാരു ടെമേലും ഗ്രന്ഥം അവതരിപ്പിക്കപ്പെടുകയുണ്ടായി, അവരുടെ പഠനത്തെത്തൊട്ട് ഞങ്ങള്‍ പ്രജ്ഞയറ്റവര്‍ തന്നെയായിരുന്നു എന്ന്.

ഞങ്ങള്‍ക്ക് മുമ്പുള്ള വിഭാഗങ്ങളായ ജൂതന്മാര്‍ക്കും ക്രൈസ്തവര്‍ക്കും ഗ്രന്ഥം നല്‍കപ്പെട്ട ഭാഷ ഞങ്ങള്‍ക്ക് പരിചിതമല്ലാത്തതാണ്. അപ്പോള്‍ അവര്‍ പഠിച്ചതിനെക്കുറിച്ചും പഠിപ്പിച്ചതിനെക്കുറിച്ചുമെല്ലാം ഞങ്ങള്‍ പ്രജ്ഞയറ്റവരായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് അറബി ശരീരത്തോടുകൂടിയ ഗ്രന്ഥം നിങ്ങള്‍ക്ക് അവതരിപ്പിച്ചി ട്ടുള്ളതെന്ന് സാരം. എന്നാല്‍ മക്കാമുശ്രിക്കുകള്‍ക്ക് അവരുടെ ഭാഷയിലുള്ള ഗ്രന്ഥം ല ഭിച്ചപ്പോള്‍ ഇത് നിന്‍റെയും ഞങ്ങളുടെയും ഭാഷയിലാണല്ലോ, അത് അല്ലാഹുവിന്‍റേതാണെന്ന് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നുള്ള ചോദ്യത്തിന് മറുപടിയായി 41: 44 ല്‍ പറയുന്നു: ഒരു വിദേശഭാഷയിലുള്ള ഗ്രന്ഥമായാണ് നാം അത് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്താണ് അതിലെ സൂക്തങ്ങള്‍ ഞങ്ങള്‍ക്ക് സ്പഷ്ടമാകാത്തത് എന്ന് അവര്‍ ചോദിക്കുകതന്നെ ചെയ്യും; ഇത് എന്തൊരു പുതുമ! അറബികളായ ഞങ്ങള്‍ക്ക് വിദേശഭാഷയിലുള്ള ഗ്രന്ഥം! നീ പറയുക, അത് വിശ്വാസികളായവര്‍ക്ക് സന്‍മാര്‍ഗ്ഗവും രോഗശമനവുമാണ്, എന്നാല്‍ കാഫിറുകളായവര്‍ക്ക് അതുകൊള്ളെ അവരുടെ ചെവിയില്‍ ഒരു മൂടിയുണ്ട്, അവരുടെ മേല്‍ അത് അന്ധതയുമാണ്, അവര്‍ വിദൂരമായ സ്ഥലങ്ങളില്‍ നിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയാണ്. 3: 138; 6: 7, 36; 18: 10 വിശദീകരണം നോക്കുക.