أَوْ تَقُولُوا لَوْ أَنَّا أُنْزِلَ عَلَيْنَا الْكِتَابُ لَكُنَّا أَهْدَىٰ مِنْهُمْ ۚ فَقَدْ جَاءَكُمْ بَيِّنَةٌ مِنْ رَبِّكُمْ وَهُدًى وَرَحْمَةٌ ۚ فَمَنْ أَظْلَمُ مِمَّنْ كَذَّبَ بِآيَاتِ اللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِي الَّذِينَ يَصْدِفُونَ عَنْ آيَاتِنَا سُوءَ الْعَذَابِ بِمَا كَانُوا يَصْدِفُونَ
അല്ലെങ്കില്‍, നിശ്ചയം ഞങ്ങളുടെ മേല്‍ ഒരു ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെ ങ്കില്‍ ഞങ്ങള്‍ അവരില്‍ നിന്നുള്ളവരെക്കാള്‍ ഏറ്റവും സന്മാര്‍ഗത്തിലാവുകതന്നെ ചെയ്യുമായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി, അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ~ഒരു വെളിപാട് വന്നിരിക്കുന്നു, അത് സന്മാര്‍ഗവും കാരുണ്യവുമാകുന്നു, അപ്പോള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ തള്ളിപ്പറയുന്നവനേക്കാളും അതിനെത്തൊട്ട് പുറം തിരിഞ്ഞ് പോകുന്നവനേക്കാളും ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നമ്മുടെ സൂക്തങ്ങളെത്തൊട്ട് പുറംതിരിഞ്ഞ് പോകുന്നവരായവരാകട്ടെ, അവര്‍ പിന്തിരിഞ്ഞ് പോ യിക്കൊണ്ടിരുന്നവരായിരുന്നതിനാല്‍ ദുഷിച്ചശിക്ഷ നാം പ്രതിഫലമായി ന ല്‍കുകതന്നെ ചെയ്യും.
ഞങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് ഒരു ഗ്രന്ഥം കിട്ടിയിരുന്നുവെങ്കില്‍ ഈ രണ്ട് വിഭാഗത്തേക്കാളും ഗ്രന്ഥം നല്‍കപ്പെട്ട മറ്റേതൊരു വിഭാഗത്തേക്കാളും ഞങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിക്കുക തന്നെ ചെയ്യുമായിരുന്നു എന്ന് പ്രവാചകന്‍റെ ജനത വീമ്പ് പറയാതിരിക്കാന്‍ വേണ്ടിയാണ് തെളിവും സന്മാര്‍ഗ്ഗവും കാരുണ്യവും അനുസ്മരണവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ന് പ്രസ്തുത ഗ്രന്ഥം മൂന്ന് വാള്യങ്ങളിലായി അദ്ദിക്ര്‍ എന്ന നാമത്തില്‍ മലയാള ഭാഷയില്‍ രൂപപ്പെട്ടിരിക്കുന്നു. എന്നാല്‍ അറബികളേക്കാളും അറബി പഠിച്ചവരേക്കാളും അത് ഗ്രഹിക്കാന്‍ സാധിക്കുക അറബി അറിയാത്തവര്‍ക്കാണെന്ന് 62: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതായത് ഇന്ന് ലോകത്തുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളേക്കാള്‍ അദ്ദിക്ര്‍ ഗ്രഹിക്കാന്‍ സാധിക്കുക അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കാണ്. അതുവഴി 6: 89-90 സൂക്തങ്ങള്‍ സത്യമായി പുലര്‍ന്നിരിക്കുകയാണ്.
2: 62; 56: 7-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന എഴുപതിനായിരം പേരില്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാലക്കാരില്‍ നിന്ന് വളരെ കുറച്ചുപേരുമാണ്. 56: 38-40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്നവര്‍ ആദ്യകാലക്കാരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാലക്കാരില്‍ പ്രവാചകന്‍റെ സമുദായത്തില്‍ നിന്നുള്ള ഒരു വിഭാഗവുമാണ്. പ്രവാചകന്‍റെ ജനതയില്‍ നിന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്ന് മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുക. പ്രവാചകന്‍റെ ജനതയായിരുന്ന മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ലഭിച്ചിരുന്നില്ല. എന്നാല്‍ മിഥ്യയൊന്നും കടന്നുകൂടാത്ത, ത്രികാലജ്ഞാനി തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 25: 17-18 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതിനെ വിസ്മരിച്ചതുകൊണ്ടാണ് ഫുജ്ജാറുകള്‍ കെട്ടജനതയായി മാറിയത്. 25: 27-30 കൂട്ടിവായിക്കുക. 28: 48-50 സൂക്തങ്ങളില്‍, അങ്ങനെ നഥനില്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍, അവര്‍ പറഞ്ഞു: മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന് പ്രവാചകന് (മുഹമ്മദിന്) എന്തുകൊണ്ട് നല്‍കപ്പെടുന്നില്ല? എന്നാല്‍ മുമ്പ് മൂസാക്ക് നല്‍കപ്പെട്ടതുകൊണ്ട് അവര്‍ നിഷേധിച്ചിരുന്നില്ലെയോ? അവര്‍ പറഞ്ഞു: പരസ്പരം സഹായിക്കുന്ന രണ്ട് മാരണങ്ങളാണ് ഇവ, അവര്‍ പറയുകയും ചെയ്തു: നിശ്ചയം, ഞ ങ്ങള്‍ എല്ലാ ഒന്നിനെക്കൊണ്ടും നിഷേധിക്കുന്നവര്‍ തന്നെയാണ്. നീ പറയുക: നിങ്ങള്‍ സത്യസന്ധന്മാരാണെങ്കില്‍ അവ രണ്ടിനെക്കാളും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരുവീന്‍, അപ്പോള്‍ ഞാന്‍ അത് പിന്‍പറ്റിക്കൊള്ളാം; ഇനി അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അപ്പോള്‍ നീ അറിയുക, നിശ്ചയം അവര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് അവരുടെ ദേഹേച്ഛകളാണ്, അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗ്ഗം കൂടാതെ തന്‍റെ ദേഹേച്ഛ പിന്‍പറ്റുന്നവനേക്കാള്‍ ഏറ്റവും വഴികേടിലായവന്‍ ആരാണുള്ളത്, നിശ്ചയം അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല തന്നെ എന്ന് പറഞ്ഞിട്ടു ണ്ട്. 2: 62; 3: 90-91; 4: 91; 41: 41-44 വിശദീകരണം നോക്കുക.