( അൽ അന്‍ആം ) 6 : 16
مَنْ يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُ ۚ وَذَٰلِكَ الْفَوْزُ الْمُبِينُ
ആരാണോ അന്നാളില്‍ അതിനെത്തൊട്ട് തിരിച്ചുവിടപ്പെട്ടത്, അപ്പോള്‍ നിശ്ചയം അവന്‍ അനുഗ്രഹിക്കപ്പെട്ടു, അതുതന്നെയാണ് വ്യക്തമായ വിജയവും.
ഇന്ന് നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായി ഇവിടെ ഉപയോഗപ്പെടുത്തുന്നതാരോ, അവന്‍ മാത്രമാണ് വിജയം വരിക്കുക. 3: 30, 185; 4: 13; 5: 119 വിശദീകരണം നോക്കുക.