( അൽ അന്‍ആം ) 6 : 160

مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَنْ جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ

ആരാണോ ഒരു നന്മയുംകൊണ്ട് വരുന്നത്, അപ്പോള്‍ അവന് അതുപോലുള്ള പത്ത് നന്മകളുണ്ട്, ആരാണോ ഒരു തിന്മയുംകൊണ്ട് വരുന്നത്, അപ്പോള്‍ അ വന് അതുപോലുള്ള പ്രതിഫലമല്ലാതെ നല്‍കപ്പെടുകയില്ല, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

ഇവിടെവെച്ചുതന്നെ നന്മയും തിന്മയും വേര്‍തിരിക്കുന്നതിനുവേണ്ടിയാണ് ത്രാ സ്സും ഉരക്കല്ലുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. 2: 111 ല്‍ വിവരിച്ച പ്രകാരം തെളിവാ യ അദ്ദിക്റില്‍ നിന്നുള്ള ഒരു പദമെങ്കിലും അനുകൂലമായി ഇല്ലാത്ത ഒരു പ്രവൃത്തിയും സ്വീകരിക്കപ്പെടുകയോ പ്രതിഫലം നല്‍കപ്പെടുകയോ ഇല്ല. ആരാണോ ഒരു തിന്മ പ്രവ ര്‍ത്തിച്ചത്, അതിന് തക്കതായ പ്രതിഫലമല്ലാതെ അവന് നല്‍കപ്പെടുകയില്ല; എന്നാല്‍ പുരുഷനാകട്ടെ, സ്ത്രീയാകട്ടെ ആരാണോ സല്‍ക്കര്‍മം ചെയ്തത്, അവന്‍ വിശ്വാസിയുമാണ്, അപ്പോള്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്; അവര്‍ക്ക് അതില്‍ ക ണക്കില്ലാതെ വിഭവങ്ങള്‍ നല്‍കപ്പെടുന്നതുമാണ് എന്ന് 40: 40 ല്‍ പറഞ്ഞിട്ടുണ്ട്. സല്‍ ക്കര്‍മം എന്നുപറഞ്ഞാല്‍ 4: 174-175 ല്‍ വിവരിച്ച പ്രകാരം തെളിവും പ്രകാശവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള പ്രവൃത്തികളാണ്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഒരാളും തന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയില്ല. എന്നാല്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അതിന്‍റെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.

പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിശ്ചയം നി ങ്ങളുടെ നാഥന്‍ നിങ്ങളോട് വളരെ കാരുണ്യമുള്ളവനാണ്, നിങ്ങളില്‍ ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചു, എന്നിട്ട് അത് പ്രവര്‍ത്തിച്ചില്ല, അപ്പോള്‍ അവന് അത് ഒരു ന ന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ ആ നന്മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് പ ത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ, അല്ലെങ്കില്‍ കണക്കില്ലാത്ത നന്മകളായി രേഖപ്പെടുത്തുന്നതാണ്. അവരില്‍ ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിച്ചു, എന്നിട്ട് അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അവനൊരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവന്‍ അത് പ്ര വര്‍ത്തിച്ചുവെങ്കില്‍ അത് ഒരു തിന്മ മാത്രമായി രേഖപ്പെടുത്തുന്നതാണ്. 2: 261; 3: 27, 43; 4: 100, 124 വിശദീകരണം നോക്കുക.