( അൽ അന്‍ആം ) 6 : 20

الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ

നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവരാരോ അവര്‍ അതിനെ തങ്ങളുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയുന്നവരാണ്, ആരാണോ അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തിയത്, അപ്പോള്‍ അവര്‍ വിശ്വസിക്കുന്നവരാവുകയില്ല.

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരു ടെ അനുയായികളായ ഫാജിറുകളും വിശ്വാസികളാവുകയില്ല. 35: 32 ല്‍ വിവരിച്ച പ്രകാരം ആത്മാവിനോട് അക്രമം കാണിച്ച അവര്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടി യുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അവരില്‍ നിന്നു ള്ള ഏതൊരാളുടെയും മരണസമയത്ത് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് നാഥന്‍ അവരോട് പറയുമെന്ന് 39: 58-59 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളുമായ അക്കൂട്ടര്‍ സ്വന്തത്തെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയവരാണെന്ന് 39: 15; 42: 45; 66: 6 എന്നീ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 146, 254; 6: 12; 7: 37 വിശദീകരണം നോക്കുക.