وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
ആരാണ് അല്ലാഹുവിന്റെ മേല് കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്, അല്ലെ ങ്കില് അവന്റെ സൂക്തങ്ങള് തള്ളിപ്പറഞ്ഞ് കളവാക്കിയവനേക്കാള് ഏറ്റവും വലിയ അക്രമി? നിശ്ചയം അവന് ഇത്തരം അക്രമികളെ വിജയം വരിപ്പിക്കുകയില്ല തന്നെ.
അല്ലാഹുവിന്റെമേല് കള്ളം കെട്ടിച്ചമച്ച് പറയുന്നവര് നുണ മാത്രം പറയുന്ന ക പടവിശ്വാസികളും അവന്റെ സൂക്തങ്ങള് തള്ളിപ്പറയുന്നവര് കപടവിശ്വാസികളെ അ ന്ധമായി പിന്പറ്റി വഴിപിഴച്ചുപോയ അനുയായികളുമാണ്. മനുഷ്യരില് നിന്നുള്ള ന രകത്തിന്റെ വിറകുകളായ ഇവര് തന്നെയാണ് യഥാര്ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമെല്ലാം. 10: 17 ല്, അപ്പോള് അല്ലാഹുവിന്റെമേല് കള്ളം കെട്ടിച്ചമച്ചവനേക്കാള് അല്ലെങ്കില് അവന്റെ സൂക്തങ്ങള് തള്ളിപ്പറയുന്നവനേക്കാള് ഏറ്റവും വലിയ അക്രമി ആരാണ്, നിശ്ചയം അവന് ഇത്തരം ഭ്രാന്തന്മാരെ വിജയിപ്പിക്കു കയില്ലതന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 32: 22 ല്, തന്റെ നാഥന്റെ സൂക്തങ്ങള് കൊണ്ട് ഹൃദയത്തിന്റെ ഭാഷയില് ഉണര്ത്തപ്പെട്ടിട്ട് പിന്നെ അവയെ അവഗണിക്കുന്നവനെക്കാള് വലിയ അക്രമി ആരാണുള്ളത്? നിശ്ചയം, ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകത ന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 6: 135; 12: 23; 28: 37 തുടങ്ങിയ സൂക്തങ്ങള് 'നിശ്ചയം അവന് ഇത്തരം അക്രമികളെ വിജയം വരിപ്പിക്കുകയില്ലതന്നെ' എന്ന് പറഞ്ഞുകൊ ണ്ട് അവസാനിക്കുന്നവയാണ്. 1: 7; 2: 258; 3: 78, 91; 4: 115 വിശദീകരണം നോക്കുക.