( അൽ അന്‍ആം ) 6 : 24

انْظُرْ كَيْفَ كَذَبُوا عَلَىٰ أَنْفُسِهِمْ ۚ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ

നീ നോക്കുക, അവര്‍ അവര്‍ക്കെതിരായിത്തന്നെ എങ്ങനെയാണ് കളവുപ റയുന്നതെന്ന്, അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെത്തൊട്ട് വ ഴിപിഴച്ചുപോവുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിനെക്കൊണ്ടും പരലോകത്തെക്കൊണ്ടും വിശ്വസിക്കേണ്ടവിധം വി ശ്വസിക്കുന്നതിന് പകരം അല്ലാഹുവിന് പങ്കാളികളുണ്ടെന്ന് ജല്‍പിച്ചുകൊണ്ട്, നമസ്കരിച്ച് നോമ്പനുഷ്ഠിച്ച് ഹജ്ജ് ചെയ്ത് പിഴയായി നരകത്തിലെ വിറകായിത്തീരുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന, അല്ലാഹു എന്ന് പറയാനറിഞ്ഞി ട്ട് അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്ന അനുയായികളാ യ ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ പിഴച്ചുപോകാന്‍ കാരണം ത്രികാലജ്ഞാനമാ യ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നതാണ്. സത്യമായ അദ്ദിക്ര്‍ ഇല്ലാത്തതുകാര ണം അവര്‍ പറയുന്നതെല്ലാം കളവും കെട്ടിച്ചമച്ചതുമാണ്. 40: 69-76 ല്‍, അല്ലാഹുവി ന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞു വോ, അവര്‍ എങ്ങനെയാണ് ഗ്രന്ഥത്തില്‍ നിന്ന് പിന്തിരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കു ന്നത്; ആരാണോ ഗ്രന്ഥത്തെയും അതും കൊണ്ട് നാം അയച്ച പ്രവാചകന്‍മാരെയും തള്ളിപ്പറഞ്ഞ് കളവാക്കുന്നത്, അവര്‍ അതിന്‍റെ പരിണിതി അറിയുകതന്നെ ചെയ്യും, അവരുടെ പിരടികളില്‍ വിലങ്ങുകള്‍ ചാര്‍ത്തുകയും അവരെ ചങ്ങലകളില്‍ തളച്ച് ചു ട്ടുപഴുത്ത വെള്ളം കുടിപ്പിക്കുകയും പിന്നെ അവരെ നരകത്തിലിട്ട് തിളപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ അവരോട് ചോദിക്കും: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ പ ങ്കാളികളായി വരിച്ചിരുന്നവര്‍ എവിടെ; അപ്പോള്‍ അവര്‍ മറുപടി പറയും: അവര്‍ ഞ ങ്ങളെ ഒഴിവാക്കിപ്പോയിരിക്കുന്നു. അല്ല, മുമ്പ് ഞങ്ങള്‍ അവരെയൊന്നും വിളിച്ച് പ്രാര്‍ ത്ഥിക്കുന്നവരുമായിരുന്നില്ല. അപ്രകാരം കാഫിറുകളെ അല്ലാഹു വഴിപിഴപ്പിച്ച് വിടുന്നതാണ്. അത് നിങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ ആഹ്ലാദിച്ച് ഊറ്റം നടിച്ചിരു ന്നതിനാലും നിങ്ങള്‍ അദ്ദിക്റിന്‍റെ കാര്യത്തില്‍ സംശയിച്ചുകൊണ്ടിരുന്നതിനാലുമാണ്. അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ നരകക്കുണ്ടില്‍ പ്രവേശിച്ചുകൊള്ളുക, അതില്‍ നിത്യവാസികളായി കഴിഞ്ഞുകൂടുകയും ചെയ്യുക, അപ്പോള്‍ ധാര്‍ഷ്ട്യം കൈ ക്കൊള്ളുന്നവര്‍ക്കുള്ള പാര്‍പ്പിടം എത്ര ചീത്ത എന്ന് പറഞ്ഞിട്ടുണ്ട്. 16: 86-88 ല്‍, അല്ലാ ഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ തങ്ങളുടെ പങ്കാളികളെ കാണുന്ന നാളില്‍ പറയുന്നതാണ്: ഞങ്ങളുടെ നാഥാ! നിന്നെക്കൂടാതെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന ഞങ്ങളുടെ പങ്കാളികള്‍ ഇക്കൂട്ടരാണ്, അപ്പോള്‍ ആ പങ്കാളികള്‍ മറുപടി പറയും: നിശ്ചയം, നിങ്ങള്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു. അന്നേദിനം അ വര്‍ അല്ലാഹുവിന് പരിപൂര്‍ണ്ണമായി കീഴടങ്ങുകയും ഇഹലോകത്ത് അവര്‍ ചമച്ചുണ്ടാക്കിയിരുന്നതെല്ലാം അവരെത്തൊട്ട് വഴിതെറ്റിപ്പോവുകയും ചെയ്യുന്നതാണ്. സത്യത്തെ മൂ ടിവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗമായ അതിനെത്തൊട്ട് ജനങ്ങളെ തടയുകയും ചെയ്തവരുണ്ടല്ലോ, അവര്‍ ഇഹലോകത്തുണ്ടാക്കിയിരുന്ന നാശത്തിന് പകരമായി അ വര്‍ക്ക് നാം ശിക്ഷക്കുമേല്‍ ശിക്ഷ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

അദ്ദിക്റിനെ അവഗണിച്ച് ജീവിച്ച അക്രമികള്‍ സ്വന്തം കൈകടിച്ച് 'ഞാന്‍ പ്രവാ ചകന്‍റെ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, അദ്ദിക്ര്‍ വന്നുകിട്ടിയി ട്ട് എന്നെ അതില്‍ നിന്ന് തടഞ്ഞ മനുഷ്യപ്പിശാചിനെ ഞാന്‍ ആത്മമിത്രമായി സ്വീക രിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് വിലപിക്കുമെന്നും, 'വ്യക്ത വും സ്പഷ്ടവുമായ വായനയായ ഈ ഗ്രന്ഥത്തില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്കുവന്ന ദുര്‍ഗതി' എന്ന് പ്രവാചകന്‍ അന്യായം ബോധിപ്പിക്കുമെന്നും 25: 27-30 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 7: 53 അവസാനി ക്കുന്നതും 'അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്നതെല്ലാം അവരെത്തൊട്ട് വഴിപിഴച്ച് പോ യിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 154; 3: 7-10; 4: 150-151; 6: 1, 94 വിശദീകര ണം നോക്കുക.